Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേൾഡ് പ്രവാസി മലയാളി അസോസിയേഷന് ആദരം

text_fields
bookmark_border
വേൾഡ് പ്രവാസി മലയാളി അസോസിയേഷന് ആദരം
cancel
camera_alt

വേ​ൾ​ഡ് പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ള്ള പ്ര​ശ​സ്തി​പ​ത്ര​വും മെ​മ​േ​ന്‍റാ​യും ര​ക്ഷാ​ധി​കാ​രി അ​ഭി​ലാ​ഷ് അ​ര​വി​ന്ദ്, തൃ​ശൂ​ർ ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ശ​ശി​കു​മാ​ർ ഗു​രു​വാ​യൂ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങു​ന്നു

Listen to this Article

മനാമ: ലോക രക്തദാനദിനത്തോടനുബന്ധിച്ച് കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ വേൾഡ് പ്രവാസി മലയാളി അസോസിയേഷനെ ആദരിച്ചു.

കോവിഡ് കാലഘട്ടത്തിൽ കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പുകളെ മുൻനിർത്തിയാണ് ആദരിക്കപ്പെട്ടത്.

അസോസിയേഷൻ നടത്തിയ രക്തദാനപ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്ന് ഹോസ്പിറ്റൽ കമാൻഡർ മേജർ ജനറൽ ഡോ. ശൈഖ് സൽമാൻ ബിൻ അതായത്തുല്ല ആൽ ഖലീഫ പറഞ്ഞു. തുടർന്ന് നടന്ന ചടങ്ങിൽ ഉപഹാരങ്ങളും പ്രശസ്തിപത്രവും നൽകി. അസോസിയേഷൻ രക്ഷാധികാരി അഭിലാഷ് അരവിന്ദ്, തൃശൂർ ജില്ല എക്സിക്യൂട്ടിവ് അംഗം ശശികുമാർ ഗുരുവായൂർ എന്നിവർ ചേർന്ന് പ്രശസ്തിപത്രവും മെമേന്‍റായും ഏറ്റുവാങ്ങി.

അടുത്ത രക്തദാന ക്യാമ്പ് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 12ന് കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടത്തുമെന്നും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - World Pravasi Malayalee Association honored
Next Story