ലോക പുകയില വിരുദ്ധ ദിനം ആചരിക്കാൻ രാജ്യം
text_fieldsമനാമ: ‘ഭക്ഷ്യ സാധനങ്ങളാണ് കൃഷി ചെയ്യേണ്ടത്; പുകയിലയല്ല’ എന്ന പ്രമേയത്തിൽ മെയ് 31-ന് ലോകവ്യാപകമായി നടക്കുന്ന പുകയില വിരുദ്ധ ദിനാചരണത്തിൽ രാജ്യവും പങ്കെടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുകയില കർഷകരുടെ ആരോഗ്യത്തെയും ഭൂമിയുടെ ആരോഗ്യത്തെയും ബാധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു.
പുകയില കൃഷിക്ക് സബ്‌സിഡി നൽകുന്നത് നിർത്തലാക്കണമെന്ന് ഭക്ഷ്യസുരക്ഷയും ജനങ്ങൾക്ക് പോഷണവും ഉറപ്പുവരുത്തുന്ന വിളകളിലേക്ക് മാറാൻ കർഷകരെ പ്രോൽസാഹിപ്പിക്കണമെന്നും വ ലോകാരോഗ്യ സംഘടന സർക്കാരുകളോട് അഭ്യർഥിച്ചിരുന്നു. പുകയില ഉപഭോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പുകയില ഉപയോഗത്തിന്റെ അനന്തരഫലങ്ങളിലേക്ക് ആഗോള ശ്രദ്ധ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് ലോക പുകയില വിരുദ്ധ ദിനം ആചരിക്കുന്നത്.
2007മുതൽ ബഹ്‌റൈൻ ലോകാരോഗ്യ സംഘടനയുടെ പുകയില നിയന്ത്രണ പരിപാടിയിൽ പങ്കാളിയായിരുന്നു. പുകവലിയും പുകയിലയുടെ എല്ലാ തരത്തിലുമുള്ള ഉൽപ്പന്നങ്ങളും നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് രാജ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

