വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ ഫാ. അലക്സാണ്ടർ ജെ. കുര്യനെ സന്ദർശിച്ചു
text_fieldsവേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ ഫാ. അലക്സാണ്ടർ ജെ. കുര്യനെ സന്ദർശിച്ചപ്പോൾ
മനാമ: യു.എസ് ഗവൺമെന്റ് എക്സിക്യൂട്ടിവ് ഡയറക്ടർ, സീനിയർ എക്സിക്യൂട്ടിവ് സർവിസ്, ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ എന്നീ പദവികൾ വഹിക്കുന്ന ഫാ. അലക്സാണ്ടർ ജെ. കുര്യനുമായി വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഹ്രസ്വസന്ദർശനത്തിനെത്തിയ അദ്ദേഹം മലങ്കര ഓർത്തഡോക്സ് സഭ അമേരിക്കയിലെ സീനിയർ വൈദികനും പ്രഭാഷകനും മോട്ടിവേഷൻ സ്പീക്കറുമാണ്. സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിവികാരി ഫാ. കുര്യൻ ബേബി, ഡബ്ല്യൂ.എം.സി ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയിംസ് ജോൺ, മിഡിലീസ്റ്റ് ചെയർമാൻ രാധാകൃഷ്ണൻ തെരുവത്ത്, ബഹ്റൈൻ ചെയർമാൻ ദേവരാജ് ഗോവിന്ദൻ, പ്രസിഡന്റ് എബ്രഹാം സാമുവൽ, സെക്രട്ടറി അമൽദേവ്, ട്രഷറർ ഹരീഷ് നായർ, വൈസ് ചെയർമാൻ വിനോദ് നാരായണൻ എന്നിവർ പങ്കെടുത്തു.

