വേൾഡ് മലയാളി കൗൺസിൽ സുവനീർ പ്രകാശനം ചെയ്തു
text_fieldsവേൾഡ് മലയാളി കൗൺസിൽ 13ാമത് ഗ്ലോബൽ കോൺഫറൻസിന്റെ സുവനീർ പ്രകാശനം ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള ആദ്യപ്രതി ഏറ്റുവാങ്ങി നിർവഹിക്കുന്നു
മനാമ: ബഹ്റൈനിൽ സംഘടിപ്പിച്ച വേൾഡ് മലയാളി കൗൺസിൽ 13ാമത് ഗ്ലോബൽ കോൺഫറൻസിന്റെ സുവനീർ പ്രകാശനം ചെയ്തു. വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസിന്റെ ആതിഥേയത്വത്തിൽ ജൂൺ 23 മുതൽ 25 വരെയാണ് കോൺഫറൻസ് സംഘടിപ്പിച്ചത്.
ജുഫൈർ അൽ നവറസ് ഹോട്ടലിലെ ബഹ്റൈൻ ഗ്ലോബൽ കോൺഫറൻസ് ഓഫിസിൽ നടന്ന ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള ബഹ്റൈൻ പ്രോവിൻസ് പ്രസിഡന്റും ഗ്ലോബൽ കോൺഫറൻസ് ജനറൽ കൺവീനറുമായ എബ്രഹാം സാമുവലിൽനിന്ന് സുവനീറിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.
ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയിംസ് ജോൺ, കോൺഫറൻസ് ചെയർമാൻ രാധാകൃഷ്ണൻ തെരുവത്ത്, ബഹ്റൈൻ പ്രോവിൻസ് ജനറൽ സെക്രട്ടറി പ്രേംജിത്, വൈസ് പ്രസിഡന്റ് ഹരീഷ് നായർ, സുവനീർ ഡിസൈനർ തോമസ് വൈദ്യൻ, ഡോ. പി.വി. ചെറിയാൻ, ദേവരാജ് ഗോവിന്ദൻ, ബഹ്റൈൻ പ്രോവിൻസ് വിമൻസ് ഫോറം പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്ന് ഗോപാല പിള്ളയുടെ നേതൃത്വത്തിൽ അവലോകന യോഗം നടന്നു.