വേൾഡ് മലയാളി കൗൺസിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു
text_fieldsവേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷത്തിൽനിന്ന്
മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് കേരളപ്പിറവി ദിനം വിപുലമായി ആഘോഷിച്ചു. കാവ്യമലയാളം എന്ന പരിപാടി പ്രശസ്ത കഥാകൃത്ത് അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു. വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് പ്രസിഡൻറ് എബ്രഹാം സാമുവൽ അധ്യക്ഷത വഹിച്ചു. സ്വപ്ന വിനോദ് നേതൃത്വം നൽകി. ബഹ്റൈൻ കലാകാരന്മാർ അവതരിപ്പിച്ച കവിതാലാപനം, ശാസ്ത്രീയ നൃത്തം, കഥകളി പദ കച്ചേരി തുടങ്ങിയവ അരങ്ങേറി.
ചെയർമാൻ ബാബു കുഞ്ഞിരാമൻ, വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ പ്രസിഡൻറ് രാധാകൃഷ്ണൻ തെരുവത്ത്, വൈസ് ചെയർമാൻ ഹരീഷ് നായർ, ദീപ ജയചന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി പ്രേംജിത്ത് സ്വാഗതവും ദിലീഷ് നന്ദിയും പറഞ്ഞു.

