വേൾഡ് മലയാളി കൗൺസിൽ ഗൾഫ് റീജ്യൻ സ്പോർട്സ് മീറ്റ് ഇന്ന്
text_fieldsപ്രതീകാത്മക ചിത്രം
മനാമ: വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജ്യൻ ഗൾഫിലുള്ള പ്രവാസികൾക്കുവേണ്ടി നടത്തുന്ന സ്പോർട്സ് മീറ്റ് 2024 ഞായറാഴ്ച രാവിലെ എട്ട് മുതൽ രാത്രി ഒമ്പതു വരെ ദുബൈ ദനൂബ് സ്പോർട്സ് വേൾഡ് അറീനയിൽ നടക്കും.
മീറ്റിന്റെ പതാക മിഡിൽ ഈസ്റ്റ് ഭാരവാഹികൾ ബഹ്റൈൻ പ്രൊവിൻസ് ഭാരവാഹികൾക്ക് കൈമാറി. സൗദി അറേബ്യയിലെ വിവിധ പ്രൊവിൻസ് ഭാരവാഹികളായ മൂസ കോയ, ഷമീം എന്നിവരാണ് വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് ഭാരവാഹികൾക്ക് പതാക കൈമാറിയത്.അദ്ലിയ ഔറ ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ എഫ്.എം. ഫൈസൽ അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് ജ്യോതിഷ് പണിക്കർ സ്വാഗതവും ട്രഷറർ തോമസ് ഫിലിപ്പ് നന്ദിയും പറഞ്ഞു. മറ്റു ഭാരവാഹികളായ ലീബ രാജേഷ്, സന്ധ്യ രാജേഷ്, ലിബി ജെയ്സൺ, റിഷാദ്, ജെയ്സൺ, സുനി ഫിലിപ്പ്, വേൾഡ് മലയാളി കൗൺസിൽ ലേഡീസ് ഫോറം പ്രസിഡന്റ് സോണിയ വിനു എന്നിവർ സംസാരിച്ചു.

