Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവേൾഡ് മലയാളി കൗൺസിൽ...

വേൾഡ് മലയാളി കൗൺസിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

text_fields
bookmark_border
വേൾഡ് മലയാളി കൗൺസിൽ റിപ്പബ്ലിക് ദിനാഘോഷം
cancel
camera_alt

വേൾഡ് മലയാളി കൗൺസിൽ റിപ്പബ്ലിക് ദിനാഘോഷം

മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ഇന്ത്യയുടെ 75 മത് റിപ്പബ്ലിക് ദിനാഘോഷം ഹിദ്ദിലെ ഔറ കലാകേന്ദ്രത്തിലെ വിദ്യാർഥികൾക്കൊപ്പം വിപുലമായ രീതിയിൽ ആഘോഷിച്ചു. വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ചെയർമാൻ എഫ്.എം. ഫൈസൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഔറ സാരഥി മനോജ്‌ മയ്യന്നൂർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. പ്രസിഡന്റ് ജ്യോതിഷ് പണിക്കർ സ്വാഗതവും വൈസ് പ്രസിഡന്റ് കാത്തു സചിൻദേവ് നന്ദിയും പറഞ്ഞു. ട്രഷറർ തോമസ് ഫിലിപ്, വൈസ് ചെയർപേഴ്സൻ സന്ധ്യ രാജേഷ്, എന്റർടെയിൻമെന്റ് സെക്രട്ടറി ലീബ രാജേഷ്, കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ജോണി താമരശ്ശേരി, അബ്ദുൽ മൻഷീർ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ റുമൈസ അബ്ബാസ്, റിഷാദ് വലിയകത്ത്, സജി ജേക്കബ്, റനീഷ് റെജി തോമസ്, ജെയ്സൺ, ലിബി ജെയ്സൺ, സുനി ഫിലിപ് എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത എല്ലാവർക്കും വിദ്യാർഥികൾക്കും മധുരപലഹാരങ്ങളും പായസവിതരണവും നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world malayali councilBahrain Newsrepublic day
News Summary - World Malayali Council celebrated Republic Day
Next Story