വേൾഡ് മലയാളി കൗൺസിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsവേൾഡ് മലയാളി കൗൺസിൽ സ്വാതന്ത്ര്യദിനാഘോഷം
മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് ഭാരതത്തിന്റെ 78ാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. സാൽഹിയ കാനു ഗാർഡനിൽ നടന്ന ചടങ്ങിൽ പ്രൊവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവൽ ദേശീയപതാക ഉയർത്തി.
ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഡബ്ല്യു.എം.സി ഗ്ലോബൽ അഡ്വൈസറി ചെയർമാനും കെ.സി.എ പ്രസിഡന്റുമായ ജെയിംസ് ജോൺ, ഗ്ലോബൽ അസോസിയറ്റ് ട്രഷറർ ബാബു തങ്ങളത്തിൽ, പ്രൊവിൻസ് ട്രഷറർ ഹരീഷ് നായർ, കേരളീയ സമാജം മുൻ പ്രസിഡന്റ് ആർ. പവിത്രൻ, അബ്ദുൽ മജീദ് തണൽ, ഫൈസൽ പട്ടാണ്ടി തണൽ, ജി.എസ്.എസ് ആക്ടിങ് പ്രസിഡന്റ് സതീഷ് കുമാർ, ജനറൽ സെക്രട്ടറി ബിനുരാജ്, ഇ.വി.രാജീവൻ, കുടുംബ സൗഹൃദവേദി പേട്രൺ അജിത് കുമാർ, അനീഷ് വർഗീസ് എന്നിവർ സംസാരിച്ചു.
ഡബ്ല്യു.എം.സി വൈസ് ചെയർ പേഴ്സൻ ഡോ. സുരഭില പാട്ടിൽ, വൈസ് പ്രസിഡന്റ് ഡോ. ഡെസ്മണ്ട് ജോൺ, ബിനോ വർഗീസ്, സിജു വി.ആർ, ഗോകുൽ കൃഷ്ണൻ, വിമൻസ് ഫോറം കമ്മിറ്റി അംഗങ്ങളായ രമ സന്തോഷ്, രമ സന്തോഷ്മ, മെസ്സി പ്രിൻസ്, ചേബ്ര സ്നേഹ, പ്രസന്ന രഘു, എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

