കേരളത്തിന് കൈത്താങ്ങായി വേൾഡ് മലയാളി ഫെഡേറഷൻ
text_fieldsഡബ്ല്യൂ.എം.എഫ് ബഹ്റൈൻ കുടുംബാംഗങ്ങളുടെ സഹായധനം പ്രസിഡൻറ് കോശി സാമുവൽ ട്രഷറർ അലിൻ ജോഷിക്ക് കൈമാറുന്നു
മനാമ: കോവിഡ് പ്രതിസന്ധി തരണം ചെയ്യാൻ കേരളത്തിലേക്ക് ജീവൻ രക്ഷാ ഉപകരണങ്ങൾ നൽകുന്ന പദ്ധതിയിൽ വേൾഡ് മലയാളി ഫെഡേറഷനും പങ്കാളിയായി. നോർക്കയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി. കൈരളിക്കൊരു കൈത്താങ്ങ് എന്ന പേരിൽ വേൾഡ് മലയാളി ഫെഡറഷൻ ബഹ്റൈൻ നാഷനൽ കൗൺസിലിെൻറ ആഭിമുഖ്യത്തിലാണ് രംഗത്തുവന്നത്.
ഡബ്ല്യൂ.എം.എഫ് ബഹ്റൈൻ കുടുംബാംഗങ്ങളുടെ സഹായധനം ജനറൽ സെക്രട്ടറി മുഹമ്മദ് സാലി, ചാരിറ്റി കോഒാഡിനേറ്റർ രാജേഷ് ചേരാവള്ളി എന്നിവരുടെ സാന്നിധ്യത്തിൽ പ്രസിഡൻറ് കോശി സാമുവൽ ട്രഷറർ അലിൻ ജോഷിക്ക് കൈമാറി.

