ബഹ്‌റൈന് പിന്തുണയുമായി ലോകനേതാക്കൾ
text_fieldsഡ്രോൺ ആക്രമണത്തെ തുടർന്ന് മനാമയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം
മനാമ: ഇറാനിൽ നിന്നുണ്ടായ മിസൈൽ ആക്രമണത്തെത്തുടർന്ന് ബഹ്‌റൈന് ഐക്യദാർഢ്യവുമായി ലോകനേതാക്കൾ.
ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സി.സി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, ഇറ്റാലിയൻ പ്രസിഡന്‍റ് ജോർജിന മെലോണി, ലെബനോൻ പ്രസിഡന്‍റ് ജോസഫ് ഔൺ, ഒമാൻ ഭരണാധികാരി സുൽത്താൻ ഖൈത്തം ബിൻ താരിഖ്, യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ഫോണിൽ സംസാരിച്ചു. ബഹ്‌റൈനെതിരെ ഇറാൻ നടത്തിയ ആക്രമണത്തെ ലോകനേതാക്കൾ ശക്തമായി അപലപിച്ചു. ബഹ്‌റൈന്‍റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണ നൽകുമെന്ന് നേതാക്കൾ ഉറപ്പിച്ചു പറഞ്ഞു. ബഹ്‌റൈന്റെ സുരക്ഷയ്ക്കായി തങ്ങളുടെ എല്ലാ സൈനിക ശേഷിയും ഉപയോഗിക്കാൻ സജ്ജമാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി. രാജ്യങ്ങളുടെ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

