ലോക കേരളം
text_fieldsലോക കേരളമേ വാനോളം
വാഴ്ത്തു പാട്ടായി
വിശ്വ മലയാളത്തെ
വിശാലമായ തലത്തിൽ
വൈവിധ്യങ്ങളെ
കോർത്തിണക്കുന്ന
മലയാള സ്വത്വം
മലയാളി എവിടെ
മലയാളം എവിടെ
ഇതാ ലോകത്തിന്റെ കോണുകളിൽ
ലോക കേരളം
പടർന്ന് പന്തലിച്ച്
മലയാളിയെ തൊട്ടുണർത്തുന്ന മഹാ
മേളപ്പെരുക്കമായി
ലോക കേരളം
മാറ്റത്തിന്റെ പാതയിൽ
അഭംഗുരം അനസ്യൂതം
ചലനാത്മകമായി
താളലയ വിന്യാസത്തോടെ
കേരളത്തിന്റെ ഒരു കോണിൽ
ലോകത്തിന്റെ മലയാള പരിച്ഛേദം
ഒന്നായി ഒഴുകിയെത്തുന്ന
മലയാണ്മ മനസ്സുനിറയ്ക്കും
ചിന്തോദ്ദീപക ശ്രമങ്ങളുമായി
ലോക കേരളം മുന്നോട്ട്
അവസരോചിത പാതയിൽ പ്രയാണം തുടർന്ന്
ലോക കേരള മാതൃക തീർക്കാൻ
മലയാളി കൂട്ടായ്മ പടുത്തുയർത്തുന്ന
മാതൃകാ പ്രവർത്തനം മറ്റുള്ളവർക്കും
പ്രാവർത്തികമാക്കാൻ
പ്രായോഗിക വഴിയിൽ ചിന്തിക്കുവാൻ
പ്രേരിപ്പിച്ചീടും
പ്രവർത്തന പന്ഥാവിൽ
സുദീർഘ യാത്രയായി മുന്നേറുവാൻ
പ്രവാസലോകവും പിന്നിട്ട് കടലുകൾ കടന്ന്
ഭൂഖണ്ഡാന്തര വ്യത്യാസം മറന്ന്
അതിർത്തികൾക്ക് അപ്പുറം അറിവിന്റെ ചക്രവാളത്തിൽ
പ്രവൃത്തിപരിചയത്തിന്റെ പിൻബലത്തിൽ
പുതിയ കേരളം പടുത്തുയർത്തുവാൻ
ലോക കേരളം മുന്നോട്ട് .
മുന്നേറ്റത്തിൽ പടവലങ്ങ പോൽ കീഴോട്ടും
വടംവലി പോൽ പിറകോട്ടും
ബാലാരിഷ്ടതകൾ മറികടന്ന്
ആരംഭ ശൂരത്വം തൊട്ടുതീണ്ടാതെ ആലസ്യമകന്ന്
മുകളിലേക്ക് മുന്നേറട്ടെ
ലോകകേരളം മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

