വിശ്വ ഹിന്ദിദിനം ആചരിച്ചു
text_fieldsഇന്ത്യൻ സ്കൂളും ഇന്ത്യൻ എംബസിയും സഹകരിച്ച് സംഘടിപ്പിച്ച ‘വിശ്വ ഹിന്ദി ദിവസ് 2021’ ഓൺലൈൻ പരിപാടി
മനാമ: ഇന്ത്യൻ സ്കൂളും ഇന്ത്യൻ എംബസിയും സഹകരിച്ച് 'വിശ്വ ഹിന്ദി ദിവസ് 2021' ഓൺലൈനായി ആചരിച്ചു. ദേശീയഗാനത്തോടെ പരിപാടി ആരംഭിച്ചു. കർണാടക സെൻട്രൽ യൂനിവേഴ്സിറ്റി ഡീൻ സ്റ്റുഡൻറ്സ് വെൽഫെയർ ആൻഡ് ഹിന്ദി വകുപ്പ് മേധാവി പ്രഫ. ഗണേഷ് ബി. പവാർ, അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി അസോ. പ്രഫ. ജയ പ്രിയദർശിനി ശുക്ല എന്നിവരായിരുന്നു വിധികർത്താക്കൾ. രണ്ടു ഘട്ടങ്ങളായി നടത്തിയ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷത്തിെൻറ സമാപനമായിരുന്നു പരിപാടികള്‍.
ആദ്യ ഘട്ടത്തിൽ ഇൻറർസ്കൂൾ മത്സരങ്ങളും സാംസ്കാരിക പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. ന്യൂ മിേല്ലനിയം സ്കൂൾ, ഏഷ്യൻ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, ഇബനുൽ ഹൈഥം ഇസ്ലാമിക് സ്കൂൾ, ന്യൂ ഹൊറൈസൺ സ്കൂൾ എന്നിവരാണ് മത്സരങ്ങളിൽ പങ്കെടുത്തത്. ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
പരിപാടി ഏകോപിപ്പിക്കുന്നതിൽ ഹിന്ദി അധ്യാപകരുടെയും ആഘോഷത്തിൽ സജീവമായി പങ്കെടുത്ത വിദ്യാർഥികളുടെയും ശ്രമങ്ങളെ പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി അഭിനന്ദിച്ചു. ഹിന്ദി വകുപ്പ് മേധാവി ബാബു ഖാൻ സ്വാഗതവും അനൂജ ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

