Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക ഹൃദയദിനം; ബോധവത്കരണ പരിപാടിയുമായി അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്

text_fields
bookmark_border
ലോക ഹൃദയദിനം; ബോധവത്കരണ പരിപാടിയുമായി അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്
cancel
camera_alt

അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ് സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽനിന്ന്

മനാമ: ലോക ഹൃദയദിനാചരണത്തോടനുബന്ധിച്ച് ‘വേൾഡ് ഹാർട്ട് ഡേ – സീസൺ 2’ സംഘടിപ്പിച്ച് അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്. “ഡോണ്ട് മിസ് എ ബീറ്റ്” എന്ന സന്ദേശത്തിലൂന്നിയാണ് ജുഫൈർ ഒയാസിസ് മാളിൽ പരിപാടി അരങ്ങേറിയത്. നൂറുകണക്കിന് ആളുകളും കുടുംബങ്ങളും ആരോഗ്യ രംഗത്തെ വിദഗ്ധരും പങ്കെടുത്ത ചടങ്ങിൽ റേഡിയോ മിർച്ചി ടീം നയിച്ച വിവിധ ഗെയിമുകളും വിനോദ പരിപാടികളും വേദിക്ക് ആവേശം പകർന്നു. ഫിറ്റ്നസ് ഫസ്റ്റ് നടപ്പാക്കിയ ഫിറ്റ്നസ് ടെസ്റ്റ്, ഹൃദ്രോഗത്തെ അതിജീവിച്ചവരുടെ അനുഭവങ്ങൾ പങ്കുവെക്കൽ, അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാനുള്ള സി.പി.ആർ പരിശീലനം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.

അൽ ഹിലാലിലെ പ്രമുഖ കാർഡിയോളജിസ്റ്റുകളായ ഡോ. സന്തോഷ് മൈസൂർ ജയദേവ്, ഡോ. മുഹമ്മദ് അബ്ദുൽ ഖാദർ, പൾമണോളജിസ്റ്റ് ഡോ. മിൽട്ട കുര്യാക്കോസ്, ഇന്റേണൽ മെഡിസിൻ വിദഗ്ധൻ ഡോ. രാഹുൽ അബ്ബാസ് എന്നിവർ പങ്കെടുത്ത ആരോഗ്യ ബോധവൽക്കരണ സെഷനും ചോദ്യോത്തര വേളയും ചടങ്ങിൽ ശ്രദ്ധേയമായി.

പങ്കെടുത്ത എല്ലാവർക്കും 50 ബഹ്റൈനി ദീനാറിന്റെ സൗജന്യ ഹൃദയ പരിശോധന വൗച്ചറും കാർഡിയോളജി കൺസൾട്ടേഷൻ വൗച്ചറും വിതരണം ചെയ്തു. പരിപാടിയുടെ ഒടുവിൽ, ഹൃദയാരോഗ്യ സംരക്ഷണ സന്ദേശമുയർത്തി പങ്കെടുത്തവരെല്ലാം ചേർന്ന് കൂറ്റൻ മനുഷ്യ ഹൃദയ രൂപം തീർത്തത് വേറിട്ട അനുഭവമായി.

വടക്കൻ ഗവർണറേറ്റ് ഇൻവെസ്റ്റ്മെന്റ് ഡെവലപ്മെന്റ് മേധാവി ഇസ്സാം ഈസ അൽ ഖയ്യാത്ത് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അൽ ഹിലാൽ സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, വൈസ് പ്രസിഡന്റ് ഡോ. ആസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സി.എ സഹൽ ജമാലുദ്ദീൻ, മാർക്കറ്റിംഗ് ഗ്രൂപ് മാനേജർ മദീഹ തുടങ്ങിയവരും വിവിധ സ്പോൺസർമാരുടെ പ്രതിനിധികളും പങ്കെടുത്തു. ആശുപത്രികൾക്ക് പുറത്തേക്ക് ഇറങ്ങിച്ചെന്ന് സമൂഹത്തിൽ ആരോഗ്യ ബോധവൽക്കരണവും രോഗപ്രതിരോധ മാർഗങ്ങളും വ്യാപിപ്പിക്കാനാണ് അൽ ഹിലാൽ ലക്ഷ്യമിടുന്നതെന്ന് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - World Heart Day; Al Hilal Healthcare Group with awareness program
Next Story