ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു
text_fieldsവിമൻ എക്രോസ് ബഹ്റൈനും ക്വാളിറ്റി എജുക്കേഷൻ സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാഘോഷത്തിൽ പങ്കെടുത്തവർ
മനാമ: വിമൻ എക്രോസ് ബഹ്റൈനും ക്വാളിറ്റി എജുക്കേഷൻ സ്കൂളും സംയുക്തമായി ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. പരിപാടിയോടനുബന്ധിച്ച് വിദ്യാർഥികളും അധ്യാപകരും വിമൻ എക്രോസ്സ് പ്രതിനിധികളും ചേർന്ന് ക്വാളിറ്റി സ്കൂൾ അങ്കണത്തിൽ വൃക്ഷതൈകൾ നട്ടു. പരിസ്ഥിതി സംരക്ഷണത്തിന്റെ മഹത്ത്വം പുതിയ തലമുറക്ക് കൈമാറുന്നതിനും പ്രകൃതിയുടെ സംരക്ഷണത്തിൽ അവരെ കൂടെ പങ്കാളികളാക്കുന്നതിനുമായി നടത്തിയ ഈ സംയുക്ത ശ്രമം വിദ്യാർത്ഥികൾ വളരെ സന്തോഷത്തോടെ നിർവഹിക്കുകയും “നാളെക്കായി ഇന്ന് പ്രകൃതിയെ സംരക്ഷിക്കാം" എന്ന ശക്തമായ സന്ദേശം ഉത്തരവാദിത്വത്തോടെ ഉൾക്കൊള്ളുകയും ചെയ്തു. ഈ പ്രവർത്തനം വിജയകരമാക്കുന്നതിനായി എല്ലാ പിന്തുണയും നൽകിയ ക്വാളിറ്റി എജുക്കേഷൻ സ്കൂൾ മാനേജ്മെന്റിനും, വൈസ് പ്രിൻസിപ്പൽ ഗീത, മധുരി പ്രകാശ് ദേവ്ജി മറ്റ് അധ്യാപകർക്കും ജീവനക്കാർക്കും, ലൈറ്റ് ഓഫ് കൈൻഡ്നെസ്സ് ഫൗണ്ടർ സഈദ് ഹനീഫിനും വിമൻ എക്രോസ് ഫൗണ്ടർ സുമിത്ര പ്രവീൺ നന്ദി അറിയിച്ചു. പ്രകൃതിയോട് കുട്ടികൾക്കുള്ള കരുതലും താൽപര്യവും വളർത്തിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ നടത്തിയ ഈ പരിപാടി അവരുടെ ഭാവിയിലേക്കുള്ള ഒരു മുതൽക്കൂട്ടാവട്ടേയെന്നും അവർ ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

