Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈന്‍ ന്യൂ...

ബഹ്റൈന്‍ ന്യൂ മില്ലേനിയം സ്കൂളിൽ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

text_fields
bookmark_border
ബഹ്റൈന്‍ ന്യൂ മില്ലേനിയം സ്കൂളിൽ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
cancel
camera_alt

ന്യൂ മില്ലേനിയം സ്കൂൾ വിദ്യാർഥികൾ പരിസ്ഥിതിദിനാചരണ പരിപാടിയിൽ നിന്ന്

മനാമ: വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിന്‍റെ ഭാഗമായി ന്യൂ മില്ലേനിയം സ്കൂൾ–ബഹ്റൈനിൽ ലോക പരിസ്ഥിതി ദിനാചരണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഗ്രീൻ എജുക്കേഷൻ സംരംഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് "ഗോ ഗ്രീൻ @ എൻ.എം.എസ്" എന്ന പ്രമേയത്തിലായിരുന്നു ഇത്തവണത്തെ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം, സുസ്ഥിര ജീവനരീതി എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വൈവിധ്യമാർന്ന നിരവധി പരിപാടികളാണ് സ്കൂളിൽ അരങ്ങേറിയത്.

ആഘോഷങ്ങളുടെ ഭാഗമായി പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്കായി പച്ചക്കറികളുടെയും പഴവർഗ്ഗങ്ങളുടെയും വേഷവിധാന മത്സരം സംഘടിപ്പിക്കുകയും, ഇവയുടെ പോഷകഗുണങ്ങളെക്കുറിച്ച് കുട്ടികൾ വേദിയിൽ സംസാരിക്കുകയും ചെയ്തു. പരിസ്ഥിതി ദിനാചരണത്തിന് മുന്നോടിയായി സ്കൂളിൽ ഒരു മാസം നീണ്ടുനിൽക്കുന്ന 'എവരിഡേ എർത്ത് അവർ' പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതനുസരിച്ച് ഈ മാസം മുഴുവൻ എല്ലാ ദിവസവും രാവിലെ 7:50 മുതൽ 8:30 വരെ സ്കൂളിലെ അത്യാവശ്യമല്ലാത്ത എല്ലാ ലൈറ്റുകളും മറ്റ് വൈദ്യുത ഉപകരണങ്ങളും ഓഫ് ചെയ്യും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പരിസ്ഥിതി ബോധമുള്ള തലമുറയെ വളർത്തിയെടുക്കുന്നതിൽ വലിയ പങ്കുണ്ടെന്നും വിദ്യാർത്ഥികൾ സുസ്ഥിരമായ ജീവിതശൈലി നയിക്കണമെന്നും പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ ശർമ്മ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. പരിപാടികളിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സ്കൂൾ ചെയർമാൻ ഡോ. രവി പിള്ളയും മാനേജിംഗ് ഡയറക്ടർ ഗീത പിള്ളയും അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:environment daygulfnewsBahrain News
News Summary - World Environment Day was celebrated at the New Millennium School, Bahrain
Next Story