അസ്രി ബീച്ചിൽ ലോക പരിസ്ഥിതിദിനം ആഘോഷിച്ചു
text_fieldsസാംസ കിഡ്സ് വിങ് അസ്രി ബീച്ചിൽ നടന്ന ലോക പരിസ്ഥിതി ദിനാഘോഷം
മനാമ: സാംസ കിഡ്സ് വിങ് അസ്രി ബീച്ചിൽ ലോക പരിസ്ഥിതിദിനം ആഘോഷിച്ചു. ജൂൺ അഞ്ചിന് രാവിലെ സാംസയിലെ കുട്ടികൾ ബീച്ചിൽ ഒത്തുചേർന്ന് പ്രകൃതിയും മനുഷ്യനും തമ്മിലെ ബന്ധവും, ആ ബന്ധത്തിലെ വിള്ളലുകളും വിശകലനം ചെയ്തു. കിഡ്സ് വിഭാഗം പ്രസിഡന്റ് നാദരൂപ്, സെക്രട്ടറി ഫിയോന സതീഷ് എന്നിവർ നേതൃത്വം നൽകി. കൺവീനർ മനിഷ് പുന്നോത്ത്, ജോയന്റ് കൺവീനർ ഇൻഷ റിയാസ് എന്നിവർ കുട്ടികൾക്ക് മാർഗനിർദേശം നൽകി.
മരങ്ങളും കാടുകളും പുഴകളും പൂക്കളും സംരക്ഷിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥ സുസ്ഥിരതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്താൻ അവർ ആഹ്വാനം ചെയ്തു. മനുഷ്യന്റെ ആവാസ വ്യവസ്ഥക്ക് പോലും തുരങ്കം വെക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കാൻ 2025ലെ പരിസ്ഥിതി ദിന ദൗത്യമായി ഏറ്റെടുക്കാനും കാർബൺ ന്യൂട്രാലിറ്റി കൈവരിച്ച് ഗ്രീൻ ഹൗസ് വാതകങ്ങൾ കുറച്ച് ഓസോൺ വിള്ളലുകളും ആഗോള താപനവും നിയന്ത്രിക്കാനുള്ള ലോക ശ്രമത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നാദരൂപ് അധ്യക്ഷത വഹിച്ചു.
വത്സരാജ് പാരിസ്ഥിതിക ദിന സന്ദേശം നൽകി. സാംസ പ്രസിഡന്റ് ബാബു മാഹി, ജനറൽ സെക്രട്ടറി അനിൽകുമാർ എ.വി, ട്രഷറർ റിയാസ് കല്ലമ്പലം, മെംബർഷിപ് സെക്രട്ടറി വിനീത് മാഹി, സാംസ വനിത വിങ് പ്രസിഡന്റ് അമ്പിളി സതീഷ്, ചാരിറ്റി കൺവീനർ സോവിൻ, ഉപദേശക സമിതി അംഗം മുരളികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഉപദേശകസമിതി അംഗം ജേക്കബ് കൊച്ചുമ്മൻ, സുനിൽ നീലഞ്ചേരി, സിത്താര മുരളീകൃഷ്ണൻ, നിർമല ജേക്കബ്, ലീബ ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു. കിഡ്സ് വിഭാഗത്തിലെ പ്രവർത്തകർ പരിപാടിക്ക് നേതൃത്വം നൽകി. കിഡ്സ് വിഭാഗം ജോയന്റ് സെക്രട്ടറി ഡയാന സോവിൻ, മുൻ ഭാരവാഹി ദക്ഷിണ മുരളീകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഫിയോന സതീഷ് സ്വാഗതവും കിഡ്സ് വിങ് ട്രഷറർ ധ്യാൻ മുരളീകൃഷ്ണൻ നന്ദിയും പ്രകാശിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.