ലോക സാമ്പത്തിക ഉച്ചകോടി; 'ബോർഡ് ഓഫ് പീസ്' കരാറിൽ ഒപ്പുവെച്ച് ബഹ്റൈൻ
text_fieldsമനാമ: സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിക്കിടെ (WEF 2026) രൂപവത്കരിച്ച 'ബോർഡ് ഓഫ് പീസ്' സമാധാന കരാറിൽ ബഹ്റൈൻ ഔദ്യോഗികമായി ഒപ്പുവെച്ചു.
ബഹ്റൈൻ പ്രധാനമന്ത്രിയുടെ കോടതി മന്ത്രി ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് രാജ്യത്തെ പ്രതിനിധാനം ചെയ്ത് കരാറിൽ ഒപ്പിട്ടത്.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് ഈ പുതിയ നയതന്ത്ര സംരംഭത്തിന് തുടക്കമായത്. ലോകത്തെ സംഘർഷഭരിതമായ സാഹചര്യങ്ങൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞുവരികയാണെന്ന് ചടങ്ങിൽ സംസാരിച്ച ട്രംപ് പറഞ്ഞു. പല അന്താരാഷ്ട്ര തർക്കങ്ങളും പരിഹരിക്കുന്നതിൽ താൻ വഹിച്ച പങ്കിനെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, സമാധാനത്തിനായുള്ള ഈ നീക്കത്തിന് "വലിയ സാധ്യതകളുണ്ടെന്നും" കൂട്ടിച്ചേർത്തു. അർജന്റീന പ്രസിഡന്റ് ഹാവിയർ മിലി, ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ എന്നിവർക്ക് പുറമെ അസർബൈജാൻ, ഇന്തോനേഷ്യ, ഖത്തർ, കൊസോവോ എന്നീ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
മേഖലയിലെ സമാധാനത്തിനും സംഘർഷ പരിഹാരത്തിനുമുള്ള ബഹ്റൈന്റെ പ്രതിബദ്ധതയാണ് ഈ കരാറിലൂടെ വ്യക്തമാകുന്നത്. ഗസ്സയിലെ സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനും മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് മനാമ പൂർണ പിന്തുണ പ്രഖ്യാപിച്ചു.
ലോകനേതാക്കൾക്കൊപ്പം ഇത്തരം ആഗോള ചർച്ചകളിൽ പങ്കാളിയാകുന്നത് സമാധാന നിർമാണത്തിൽ ബഹ്റൈന്റെ വർധിച്ചുവരുന്ന സ്വാധീനം വെളിപ്പെടുത്തുന്നു.
ഗസ്സ സമാധാനത്തിലോക സാമ്പത്തിക ഉച്ചകോടി; 'ബോർഡ് ഓഫ് പീസ്' കരാറിൽ ഒപ്പുവെച്ച് ബഹ്റൈൻനായി ട്രംപ് മുന്നോട്ടുവെച്ച 20 ഇന പദ്ധതിയിൽ നിന്നാണ് 'ബോർഡ് ഓഫ് പീസ്' എന്ന ആശയം രൂപപ്പെട്ടത്. പിന്നീട് അന്താരാഷ്ട്ര സമാധാന പ്ലാറ്റ്ഫോമായി വികസിപ്പിക്കുകയായിരുന്നു. പ്രാഥമികമായി ഗസ്സയിലെ വെടിനിർത്തൽ നിലനിർത്തുക, പുനർനിർമാണം, ഭരണം എന്നിവക്ക് മേൽനോട്ടം വഹിക്കുക എന്നതാണ് ഈ സമിതിയുടെ ലക്ഷ്യം. ഐക്യരാഷ്ട്രസഭയുടെ ചില ഉത്തരവാദിത്തങ്ങൾ ഈ പുതിയ സമിതി ഏറ്റെടുത്തേക്കാമെന്ന് കരട് ചാർട്ടർ സൂചിപ്പിക്കുന്നുണ്ടെങ്കിലും, യു.എന്നുമായി സഹകരിച്ചുതന്നെയാകും ഇത് പ്രവർത്തിക്കുകയെന്ന് ട്രംപ് വ്യക്തമാക്കി.
ഗ്രീൻലൻഡ് സംബന്ധിച്ച ഭാവി കരാറിന്റെ ചട്ടക്കൂട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപ് ഈ പുതിയ സമാധാന സമിതിക്ക് രൂപം നൽകിയത്.
സമിതിയുടെ പ്രവർത്തന മേഖല നിശ്ചയിക്കുന്നതിനും ഗസ്സയുടെ പുനർനിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുമാകും വരും ദിവസങ്ങളിൽ മുൻഗണന നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

