Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലോ​ക​ക​പ്പ് ട്രോ​ഫി...

ലോ​ക​ക​പ്പ് ട്രോ​ഫി പ്ര​ദ​ർ​ശ​നം 12,13 തീ​യ​തി​ക​ളി​ൽ

text_fields
bookmark_border
ലോ​ക​ക​പ്പ് ട്രോ​ഫി പ്ര​ദ​ർ​ശ​നം 12,13 തീ​യ​തി​ക​ളി​ൽ
cancel

മ​നാ​മ: ഐ.​സി.​സി പു​രു​ഷ ഏ​ക​ദി​ന ലോ​ക​ക​പ്പ് ട്രോ​ഫി ടൂ​ർ- 2023ന്റെ ​ഭാ​ഗ​മാ​യി ലോ​ക​ക​പ്പ് ട്രോ​ഫി പ്ര​യാ​ണം ബ​ഹ്റൈ​നി​ലെ​ത്തു​ന്ന​തി​ന്റെ ആ​വേ​ശ​ത്തി​ലാ​ണ് ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ.

12ന് ​വൈ​കീ​ട്ട് നാ​ലു​മു​ത​ൽ ഏ​ഴു​വ​രെ റോ​ഡ് ഷോ

12​ന് വൈ​കീ​ട്ട് നാ​ലി​ന് ജു​​ഫൈ​റി​ലെ അ​ൽ​ന​ജ്മ ക്ല​ബി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന റോ​ഡ് ഷോ ​ബാ​ബ് അ​ൽ ബ​ഹ്റൈ​ൻ, ബ​ഹ്റൈ​ൻ ബേ​യി​ലൂ​ടെ ക​ട​ന്നു​പോ​കും. ബ​ഹ്റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ലാ​ണ് റോ​ഡ് ഷോ ​സ​മാ​പി​ക്കു​ക. ബൈ​ക്കു​ക​ളു​ടെ​യും ആ​രാ​ധ​ക​രു​ടെ കാ​റു​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ൾ റോ​ഡ് ഷോ​യി​ൽ അ​ണി​നി​ര​ക്കും.

ബ​ഹ്റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ൽ പ്ര​ദ​ർ​ശ​നം

വൈ​കീ​ട്ട് ഏ​ഴി​ന് ബ​ഹ്റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ലെ​ത്തു​ന്ന റോ​ഡ് ഷോ ​ഫോ​ർ​മു​ല വ​ൺ സ​ർ​ക്യൂ​ട്ടി​ൽ പ്ര​വേ​ശി​ച്ച് ഒ​രു ലാ​പ് പൂ​ർ​ത്തി​യാ​ക്കും. ബ​ഹ്റൈ​ന്റെ ലാ​ൻ​ഡ്മാ​ർ​ക്ക് എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന സാ​ഖി​ർ ബി.​ഐ.​സി ട​വ​റി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​യി​ക​പ്രേ​മി​ക​ൾ​ക്ക് ട്രോ​ഫി​യോ​ടൊ​പ്പം ചി​ത്ര​മെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

13ന് ​ട്രോ​ഫി ഫോ​ട്ടോ​ഗ്ര​ഫി

13ന് ​രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ ബ​ഹ്റൈ​നി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ സ്മാ​ര​ക​ങ്ങ​ളു​ടെ​യും ലാ​ൻ​ഡ് മാ​ർ​ക്കു​ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ട്രോ​ഫി​യു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്ത​പ്പെ​ടും.

ട്രീ ​ഓ​ഫ് ലൈ​ഫ്, പു​രാ​ത​ന​മാ​യ ബ​ഹ്റൈ​ൻ ഫോ​ർ​ട്ട്, വേ​ൾ​ഡ് ട്രേ​ഡ് സെൻറ​ർ, ബ​ഹ്റൈ​ൻ ബേ ​എ​ന്നീ പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ൽ ഫോ​ട്ടോ പ​ക​ർ​ത്ത​പ്പെ​ടും. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കോ​ടി​ക്ക​ണ​ക്കി​ന് വ​രു​ന്ന ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ ആ ​ദൃ​ശ്യ​ങ്ങ​ൾ ആ​സ്വ​ദി​ക്കും.

75 ദ​ശ​ല​ക്ഷം പേ​ർ ലോ​ക​ക​പ്പ് ട്രോ​ഫി ടൂ​ർ വീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ഐ.​സി.​സി​യു​ടെ ക​ണ​ക്ക്.

വൈ​കീ​ട്ട് അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​രെ ദാ​ന​മാ​ളി​ൽ ട്രോ​ഫി പ്ര​ദ​ർ​ശ​നം

ലു​ലു ദാ​ന​മാ​ളി​ൽ കാ​യി​ക പ്രേ​മി​ക​ൾ​ക്ക് ട്രോ​ഫി അ​ടു​ത്തു​കാ​ണാ​നു​ള്ള അ​വ​സ​ര​മാ​ണൊ​രു​ങ്ങു​ന്ന​ത്.

ആ​രാ​ധ​ക​ർ​ക്കാ​യി വി​വി​ധ പ​രി​പാ​ടി​ക​ളും അ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും. റാ​ലി​യി​ൽ പ​​ങ്കെ​ടു​ക്കാ​നും ട്രോ​ഫി​ക്കൊ​പ്പം ഫോ​ട്ടോ​യെ​ടു​ക്കാ​നു​മാ​യി cricketbh.com എ​ന്ന വെ​ബ്സൈ​റ്റി​ൽ സൗ​ജ​ന്യ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World CupExhibitionWorld Cup Trophy
News Summary - World Cup Trophy Exhibition on 12th and 13th
Next Story