ലോകകപ്പ് യോഗ്യത മത്സരം: ബഹ്റൈന് വിജയം
text_fieldsബഹ്റൈൻ -നേപ്പാൾ മത്സരത്തിൽനിന്ന്
മനാമ: ബഹ്റൈൻ നാഷനൽ സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് 2025 യോഗ്യത മത്സരത്തിൽ ബഹ്റൈന് വിജയം. നേപ്പാളിനെ 3-0നാണ് തോൽപിച്ചത്. ഏഷ്യൻകപ്പ് 2027 ന്റെയും യോഗ്യത മത്സരമാണിത്. ഇതോടെ ഗ്രൂപ്പിൽ ബഹ്റൈന് ഒമ്പത് പോയന്റായി.
കളിയുടെ ഏഴാം മിനിറ്റിൽതന്നെ ബഹ്റൈൻ ലീഡ് നേടി. സെയ്ദ് ബഖന്റാണ് ഗോൾ നേടിയത്. ഗോൾകീപ്പർ കിരൺ ചെംജോങ്, മുഹമ്മദ് മർഹൂണിനെ ഫൗൾ ചെയ്തതിന് പെനാൽറ്റി വിധിച്ചു. 16ാം മിനിറ്റിൽ അബ്ദുല്ല യൂസഫ് ഹെലാൽ എടുത്ത പെനാൽറ്റി കിക്ക് പിഴച്ചില്ല.
36 ാം മിനിറ്റിൽ മർഹൂണിലൂടെ ആതിഥേയർ മൂന്നാം ഗോളും വിജയവും കൈപ്പിടിയിലൊതുക്കി.രണ്ടാം പകുതിയിലും ബഹ്റൈന്റെ മുന്നേറ്റമാണ് കണ്ടത്. ഗ്രൂപ്പിൽ ബഹ്റൈന് ഇനി യമനും യു.എ.ഇക്കുമെതിരെ രണ്ട് കളികൾ കൂടി ബാക്കിയുണ്ട്.

