Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവൈ.ഐ.എഫ്.സി...

വൈ.ഐ.എഫ്.സി സംഘടിപ്പിച്ച വേൾഡ് കപ്പ് ഫാൻസ് ടൂർണമെന്റ്; പോർച്ചുസ്പാന ചാമ്പ്യൻമാർ

text_fields
bookmark_border
വൈ.ഐ.എഫ്.സി സംഘടിപ്പിച്ച വേൾഡ് കപ്പ് ഫാൻസ് ടൂർണമെന്റ്; പോർച്ചുസ്പാന ചാമ്പ്യൻമാർ
cancel
camera_alt

വൈ.ഐ.എഫ്.സി സംഘടിപ്പിച്ച വേൾഡ് കപ്പ് ഫാൻസ് ടൂർണമെന്റിൽ പങ്കെടുത്തവർ

മനാമ: ബഹ്റൈനിലെ പ്രമുഖ മലയാളി ഫുട്ബാൾ ക്ലബായ യൂത്ത് ഇന്ത്യ എഫ്.സി (വൈ.ഐ.എഫ്.സി ) യുടെ ആഭിമുഖ്യത്തിൽ വേൾഡ് കപ്പ് 2026 ഫാൻസ് ടൂർണമെന്റ് സംഘടിപ്പിച്ചു.

അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, സ്പെയിൻ എന്നീ ദേശീയ ടീമുകളുടെ ആരാധകർ പങ്കെടുത്ത ടൂർണമെന്റ് മികച്ച മത്സരങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ആവേശകരമായ ഫൈനൽ മത്സരത്തിൽ അർജന്റീന ഫാൻസ് ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി പോർച്ചുസ്പാന ടീം ചാമ്പ്യൻമാരായി.

ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച റാഷിഖ് മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള ട്രോഫി യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് ഷൗക്കത്തലി, ജനറൽ സെക്രട്ടറി സിറാജ് ഹൈദ്രോസ് എന്നിവർ ചേർന്ന് സമ്മാനിച്ചു. ടൂർണമെന്റിലെ മത്സരങ്ങൾ മുഹമ്മദ് റോഷൻ നിയന്ത്രിച്ചു. ടൂർണമെന്റിന്റെ വിജയത്തിനായി അബ്ദുൽ അഹദ്, ഇജാസ് മൂഴിക്കൽ, സിറാജ് വി.പി., ബദറുദ്ധീൻ ഇർഫാൻ എന്നിവർ നേതൃത്വം നൽകി.

പങ്കെടുത്ത എല്ലാ ടീമുകളുടെയും മികച്ച കായികമികവും സൗഹൃദാന്തരീക്ഷവും പരിപാടിയെ ശ്രദ്ധേയമാക്കി. ലോകകപ്പ് ആവേശം ബഹ്റൈനിലെ മലയാളി ഫുട്ബോൾ ആരാധകർക്കിടയിൽ കൂടുതൽ ശക്തമാക്കുന്നതിന് ഈ ടൂർണമെന്റ് വേദിയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamtournamentbahrain.Youth India welcomes YIFC teamWorld Cup fans
News Summary - World Cup Fans Tournament organized by YIFC; Portugal are the champions
Next Story