അർജൻറീന: അതിരില്ലാത്ത സന്തോഷവുമായി മലയാളി ആരാധകർ
text_fieldsമനാമ: അർജൻറീന വിജയിക്കുമോ ഇല്ലയോ എന്ന ചോദ്യമായിരുന്നു ഇന്നലെ ബഹ്റൈനിലെ പ്രവാസി മലയാളികളിലെ ഫുട്ബോൾ ആരാധകർക്ക്. തോൽക്കുമെന്നും പ്രീക്വാർട്ടറിൽ നിന്ന് അർജൻറീന പുറത്താകുകയും ചെയ്യും എന്ന് ഉറപ്പിച്ചവരുടെ വാക്കുകൾ കേട്ട് അർജൻറീന ആരാധകരുടെ ചങ്കിൽ ചോര പൊടിഞ്ഞിട്ടുണ്ടാകണം. എന്നാൽ അർജൻറീനയുടെ വിജയം സംഭവിച്ചതോടെ മലയാളി ആരാധകർ ഇളകി മറിഞ്ഞു. അർജൻറീനയുടെ പരാജയങ്ങളിൽ മനസ് ഇടിഞ്ഞുതാണ എത്രയെത്ര പ്രവാസി മലയാളികളാണ് ബഹ്റൈനിലുമുള്ളത്. അർജൻറീനയുടെ വീഴ്ചകൾ നിരവധി പ്രവാസി മലയാളികളെ വേദനയിലാഴ്ത്തിയിരുന്നു. ഇന്നലെ നടന്ന അർജൻറീനയുടെയും നൈജീരിയയുടെയും കളിയും പ്രവാസി മലയാളികളായ ഫുട്ബോൾ ആരാധകർ കണ്ടത് നെഞ്ചിടിപ്പോടെയാണ്.
അർജൻറീന ഇൗ കളിയിൽ ജയിച്ചാലും െഎസ്ലൻറിനോട് ക്രയേഷ്യയുടെ ജയം സംഭവിച്ചാലെ ആശ്വാസിക്കാൻ വകയുണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും അർജൻറീനയെ ഭാഗ്യം തുണക്കും എന്ന വിശ്വാസത്തിലായിരുന്നു പ്രവാസികളിൽ പലരും. രാത്രി ഒമ്പതോടെ പലരും താമസസ്ഥലത്തേക്ക് എത്തി ടി.വിക്ക് മുന്നിൽ ഇരിപ്പായി. ഒടുവിൽ അർജൻറീന വിജയിക്കുകയും പ്രീക്വാർട്ടറിൽ കടക്കുകയും ചെയ്തപ്പോൾ കളി കണ്ടിരുന്ന അർജൻറീന ഫാൻസ് ആവേശത്തിലായി. ഒാർക്കാപ്പുറത്തുള്ള വിജയത്തിൽ ആർത്തുവിളിച്ചും മധുരം വിതരണം ചെയ്തുമാണ് ബഹ്റൈനിലെ മലയാളി ആരാധകർ ആഹ്ലാദം പങ്കുവെച്ചത്. തുടർന്ന് പാതിരാത്രിയിലും സാമൂഹിക മാധ്യമങ്ങളിൽ വിജയത്തിെൻറ സന്തോഷം അലയടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
