ലോക സിവിൽ ഡിഫൻസ് ദിനാചരണം; രാജ്യത്തെ സിവിൽ ഡിഫൻസിന്റെ പ്രദർശന പരിപാടി ആരംഭിച്ചു
text_fieldsസിവിൽ ഡിഫൻസ് ഹീറോ ആയ ‘ഗൈത്ത്’ പ്രദർശന മേളയിൽ
മനാമ: ലോക സിവിൽ ഡിഫൻസ് ദിനാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങളിൽ സുരക്ഷ അവബോധം വളർത്തുന്നതിനായി ബഹ്റൈൻ സിവിൽ ഡിഫൻസ് സംഘടിപ്പിക്കുന്ന പ്രത്യേക പ്രദർശനം സീഫ് മാളിൽ ആരംഭിച്ചു. ‘സുസ്ഥിരമായ ഭാവിക്കായി പരിസ്ഥിതി അപകടസാധ്യതകളുടെ പരിപാലനം’ എന്നതാണ് ഇത്തവണത്തെ പ്രമേയം. സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ പൈലറ്റ് അലി മുഹമ്മദ് അൽ കുബൈസി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
സീഫ് മാളിൽ ഇന്ന് രാത്രി 10 വരെയാണ് പ്രദർശനം. രാവിലെ 10 മുതൽ രാത്രി 10 വരെ പൊതുജനങ്ങൾക്ക് സന്ദർശിക്കാം.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള സുരക്ഷാ ഗെയിമുകൾ, മത്സരങ്ങൾ എന്നിവ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. സിവിൽ ഡിഫൻസ് ഹീറോ ആയ ‘ഗൈത്ത്’ എന്ന കഥാപാത്രത്തെ നേരിട്ട് കാണാനും അവസരമുണ്ട്.
സിവിൽ ഡിഫൻസ് ഉപയോഗിക്കുന്ന അത്യാധുനിക വാഹനങ്ങളും ഉപകരണങ്ങളും നേരിട്ട് കാണാനും അവയുടെ പ്രവർത്തനം മനസ്സിലാക്കാനും സൗകര്യമുണ്ട്.
സിവിൽ ഡിഫൻസ് പുതുതായി ആരംഭിച്ച ഇലക്ട്രോണിക് സേവനങ്ങളെക്കുറിച്ച് പ്രദർശനത്തിൽ വിശദീകരിക്കുന്നുണ്ട്. സാധാരണക്കാർക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി എങ്ങനെ എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കാം എന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥർ നിർദേശങ്ങൾ നൽകും. അപകട സാഹചര്യങ്ങളിൽ സാധാരണക്കാർക്ക് ചെയ്യാവുന്ന പ്രഥമശുശ്രൂഷകളെക്കുറിച്ചും സുരക്ഷ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കേണ്ട രീതിയെക്കുറിച്ചും സിവിൽ ഡിഫൻസ് സ്കൂളിലെ വിദഗ്ധർ ക്ലാസുകൾ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

