ലോക രക്തദാന ദിനം: കെ.പി.എ രക്തദാന ക്യാമ്പ്
text_fieldsമനാമ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ കിങ് ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. സ്നേഹസ്പർശം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച 11ാമത്തെ ക്യാമ്പാണ് നടന്നത്. അസോസിയേഷൻ മുഹറഖ്, ഹിദ്ദ് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പില്‍ നിരവധി പ്രവാസികള്‍ രക്തം ദാനം നടത്തി. വോയ്സ് ഓഫ് ആലപ്പി വൈസ് പ്രസിഡന്റ് അനസ് റഹിം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മുഹറഖ് ഏരിയ പ്രസിഡന്റ് ഷാഹിൻ മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു. ഹിദ്ദ് ഏരിയ പ്രസിഡന്റ് ജോബിൻ സ്വാഗതവും ബ്ലഡ് ഡൊണേഷൻ കോഓഡിനേറ്റർ വി.എം. പ്രമോദ് നന്ദിയും പറഞ്ഞു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രഷറർ രാജ് കൃഷ്ണൻ, സെക്രട്ടറി സന്തോഷ് കാവനാട്, അസി. ട്രഷറർ ബിനു കുണ്ടറ, പ്രവാസിശ്രീ യൂനിറ്റ് ഹെഡ് ജ്യോതി പ്രമോദ് എന്നിവർ സംസാരിച്ചു. ഹിദ്ദ് ഏരിയ കോഓഡിനേറ്റർ സ്മിതീഷ്, മുഹറഖ് ഏരിയ കമ്മിറ്റി അംഗങ്ങളായ നിഹാസ് നസീർ, അജി അനിരുദ്ധൻ, അജൂബ് എന്നിവർ നേതൃത്വം നൽകി.

