ലോക അത്ലറ്റിക്സ്: 400 മീറ്ററിൽ സൽവക്ക് വെള്ളി
text_fieldsമനാമ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ബഹ്റൈെൻറ വനിതാ കായികതാരം സൽവ ഇൗദ് നാസറിന് വെള്ളിമെഡൽ. 400 മീറ്ററിൽ തുടർച്ചയായ മൂന്നാം ദേശീയ റെേക്കാർഡോടെയാണ് സൽവ രജതനേട്ടം കരസ്ഥമാക്കിയത്. ഹീറ്റ്സ് ഘട്ടത്തിലും സെമിഫൈനലിലും ഇവർക്ക് ദേശീയ റെക്കോർഡ് ഭേദിച്ചിരുന്നു. 50.06 സെക്കൻറിൽ സൽവ 400 മീറ്റർ ഒാടിയെത്തി.
സ്വർണം നേടിയ അമേരിക്കയുടെ ഫില്ലിസ് ഫ്രാൻസിസ് 49.92 സെക്കൻറിൽ ഫിനിഷ് ചെയ്തു. അമേരിക്കക്കാരി തന്നെയായ അലിസൺ ഫെലിക്സ് (50.08 സെക്കൻറ്) ആണ് മൂന്നാം സ്ഥാനത്ത്. സൽവയുടെ നേട്ടത്തോടെ ചാമ്പ്യൻഷിപ്പിൽ ബഹ്റൈന് രണ്ട് മെഡലായി. നേരത്തെ വനിതകളുടെ മാരത്തണിൽ റോസ് ചെലിമോ രാജ്യത്തിനായി സ്വർണ മെഡൽ നേടിയിരുന്നു. ഒളിമ്പിക് ചാമ്പ്യൻ റൂത്ത് ജെബത്തിലാണ് ബഹ്റൈെൻറ അടുത്ത മെഡൽ പ്രതീക്ഷ. 3000 മീറ്റർ സ്റ്റീപ്ൾചെയ്സിൽ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഫൈനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
