എസ്.എൻ.സി.എസ് എജുക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ശിൽപശാല സംഘടിപ്പിച്ചു
text_fieldsഎസ്.എൻ.സി.എസ് എജുക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിൽപശാല
മനാമ: എസ്.എൻ.സി.എസ് എജുക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസും പ്ലസ് ടുവും കഴിഞ്ഞ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ശിൽപശാല സംഘടിപ്പിച്ചു. വിവിധ ഉപരിപഠന സാധ്യതകളെക്കുറിച്ചും വിവിധ കോഴ്സുകൾക്കുവേണ്ടിയുള്ള എൻട്രൻസ് എക്സാം, തുടർ കോഴ്സുകളുള്ള കോളേജുകൾ, വിദേശപഠന സാധ്യതകൾ എന്നിവയെക്കുറിച്ചായിരുന്നു ശിൽപശാല ചർച്ചചെയ്തത്.
എസ്.എൻ.സി.എസ് സിൽവർ ജൂബിലി ഹാളിൽ നടന്ന പരിപാടിയിൽ ബഹ്റൈനിലെ പ്രശസ്ത കരിയർ കൗൺസിലറായ ജോസി തോമസാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. അനുപമ പ്രശാന്ത് പരിപാടിയുടെ മുഖ്യ അവതാരകയായിരുന്നു. ചെയർമാൻ കൃഷ്ണകുമാർ ജോസി തോമസിനെ ഉപഹാരം നൽകി ആദരിച്ചു. സെക്രട്ടറി ശ്രീകാന്ത് എം.എസ്, കോഓഡിനേറ്റർമാരായ രമ്യ ശ്രീകാന്ത്, ജിനേഷ്, രമ്യ അരുൺ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. എജുക്കേഷൻ സെക്രട്ടറി ബിജു പി.സി നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

