അധ്യാപക ശിൽപശാല
text_fieldsസിജി ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന അധ്യാപക ശിൽപശാല
മനാമ: സിജി (സെന്റർ ഫോർ ഗൈഡൻസ് ഇന്ത്യ)ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അധ്യാപക ശിൽപശാല സംഘടിപ്പിച്ചു. കെ.സി.എ ഹാളിൽ നടന്ന പരിപാടി സിജി ഇന്റർനാഷനൽ കരിയർ കോഓഡിനേറ്റർ നൗഷാദ് വി മൂസ നയിച്ചു. ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ ഷിനു പത്തനംതിട്ട അധ്യക്ഷത വഹിച്ച പരിപാടി ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു.
സിജി ഇന്റർനാഷനൽ ചെയർമാൻ മജീദ് മുഖ്യാതിഥിയായിരുന്നു. വൈസ് ചെയർമാൻ യൂസുഫ് അലി സ്വാഗതവും ചീഫ് കോഓഡിനേറ്റർ മൻസൂർ പി.വി നന്ദിയും പറഞ്ഞു. നിസാർ കൊല്ലം , ഖാലിദ് മുസ്തഫ, അമീർ, യൂനുസ് രാജ്, ഷംജിത്ത്, ഷെസ്നീം മൂസ, ലൈല എന്നിവർ നേതൃത്വം നൽകി.

