നാടകപുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിച്ചു
text_fieldsമനാമ: ബഹ്റൈനിലെ കലാ സാംസ്കാരിക രംഗത്ത് കഴിഞ്ഞ നാല് ദശകത്തിലേറെയായി പുത്തൻസങ്കേതങ്ങളിലൂടെയും മികച്ച സംഘാടനത്തിലൂടെയും നവീനവും വ്യത്യസ്തവുമായ നിരവധി നാടകാനുഭവങ്ങൾ ബഹ്റൈൻ നാടക ലോകത്തിന് സമ്മാനിച്ച പുരോഗമന കലാകായിക സാംസ്കാരിക-ജീവകാരുണ്യസംഘടനയായ ബഹ്റൈൻ പ്രതിഭയുടെ 'പ്രതിഭ അന്തര്‍ദേശീയ നാടക പുരസ്കാരം 2025’ നുള്ള രചനകൾ ക്ഷണിച്ചു.രചയിതാക്കൾ ഇന്ത്യൻ പൗരന്മാരായിരിക്കണം. ലോകത്തിൽ എവിടെ താമസിക്കുന്നവർക്കും പങ്കെടുക്കാം. 25,000 രൂപയുടെ കാഷ് അവാർഡും പപ്പന് ചിരന്തന സ്മാരക ഫലകവും കീർത്തിപത്രവുമാണ് പുരസ്കാരം.
ഇന്ത്യയിലെ നാടകരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഉൾക്കൊള്ളുന്ന ജൂറിയാണ് രചനകൾ തെരഞ്ഞെടുക്കുക. പുരോഗമനാശയങ്ങൾ ഉൾക്കൊള്ളുന്ന, ഒരുമണിക്കൂർ വരെ അവതരണ ദൈർഘ്യം വരാവുന്ന 2024 ജനുവരി ഒന്നിന് ശേഷമുള്ള, പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആയ മൗലികമായ മലയാള നാടക രചനകളായിരിക്കും പരിഗണിക്കുക. രചനകൾ ആഗസ്റ്റ് 15നുള്ളിൽ bpdramaawards@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ പി.ഡി.എഫ് ആയി ലഭിക്കണം.
നാടക രചനയിൽ രചയിതാവിന്റെ പേരോ അതുമായി ബന്ധപ്പെട്ട സൂചനകളോ ഉണ്ടാവരുത്. രചയിതാവിന്റെ വ്യക്തിവിവരങ്ങളും മറ്റും (പേര്, മേൽവിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ) പ്രത്യേകം അനുബന്ധമായി അയക്കണമെന്ന് പ്രതിഭ ജനറല്‍സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണില്‍, നാടകവേദി കണ്‍വീനര്‍ അശോകന് എന്‍.കെ എന്നിവര്‍ പത്രക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

