Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സാംസ ബഹ്‌റൈൻ’ മേയ് ദിനാഘോഷം

text_fields
bookmark_border
‘സാംസ ബഹ്‌റൈൻ’ മേയ് ദിനാഘോഷം
cancel
camera_alt

 ‘സാംസ ബഹ്‌റൈൻ’ മേയ് ദിനാചരണ പരിപാടിയിൽ നിന്ന്

മനാമ: ‘സാംസ ബഹ്‌റൈൻ’ മേയ് ദിനാഘോഷം സൽമാബാദിലെ യാഖുബ് ആൻഡ് സൺസ് ക്ലീനിങ് കമ്പനി തൊഴിലാളി ക്യാമ്പിൽ നടന്നു. സാമൂഹിക പ്രവർത്തകനും ഐ.സി.ആർ.എഫ് ലീഗൽ സെൽ ഹെഡുമായ അഡ്വ. മാധവൻ കല്ലത്ത് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. ജോയന്റ് സെക്രട്ടറി സിതാര മുരളി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ബാബു മാഹി അധ്യക്ഷത വഹിച്ചു. കാരുണ്യ പ്രവർത്തന വിഭാഗം കൺവീനർ ഗിരീഷ് നേതൃത്വം നൽകി.

വത്സരാജ് കുയിമ്പിൽ മേയ്‌ദിന സന്ദേശം നൽകി. കിംസ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ പരിശോധന നടന്നു. എൻ.ഇ.സി കമ്പനി അധികൃതർ തൊഴിലാളികൾക്ക് നിരവധി സമ്മാനങ്ങളും നൽകി. റിയാസ് കല്ലമ്പലം, മനീഷ് പോന്നോത്ത്‌, മുരളീകൃഷ്ണൻ, ക്യാമ്പ് പ്രതിനിധി പ്രകാശൻ എന്നിവർ സംസാരിച്ചു.

തൊഴിലാളികൾക്ക് സാംസ പ്രവർത്തകർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ജേക്കബ് കൊച്ചുമ്മൻ, ബൈജു മലപ്പുറം, സോവിൻ, വിനീത്, സംഗീത്, സന്തോഷ്‌ ഡാനിയൽ, നിർമല ജേക്കബ്, ഇൻശ റിയാസ്, രശ്മി അമൽ, ഷിനു അനസ് എന്നിവർ നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story