Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ സർക്കാർ...

ബഹ്​റൈനിൽ സർക്കാർ സ്​ഥാപനങ്ങളിൽ വീട്ടിലിരുന്ന്​ ജോലി

text_fields
bookmark_border
ബഹ്​റൈനിൽ സർക്കാർ സ്​ഥാപനങ്ങളിൽ വീട്ടിലിരുന്ന്​ ജോലി
cancel

മനാമ: കോവിഡ്​ 19 വ്യാപനത്തി​​െൻറ പശ്​ചാത്തലത്തിൽ രാജ്യത്തെ മന്ത്രാലയങ്ങളിലും ഏജൻസികളിലും സർക്കാർ സ്​ഥാപനങ്ങളിലും ഞായറാഴ്​ച മുതൽ വീട്ടിലിരുന്ന്​ ജോലി ചെയ്യുന്ന സ​മ്പ്രദായം നടപ്പാക്കുമെന്ന്​ സിവിൽ സർവീസ്​ ബ്യൂറോ പ്രസിഡൻറ്​ അഹ്​മദ്​ അൽ സയാദ്​ അറിയിച്ചു.

ജനങ്ങൾക്ക്​ നൽകുന്ന സേവനങ്ങൾ തടസ്സപ്പെടാത്ത രീതിയിലായിരിക്കും ഇത്​ നടപ്പാക്കുക. രണ്ടാഴ്​ചത്തേക്ക്​ പകുതി വീതം ജീവക്കാർ ഒാഫീസിലും വീട്ടിലും മാറിമാറി ജോലി ചെയ്യും.

പ്രധാന സർക്കാർ ഏജൻസികളിലെ അഡ്​മിനിസ്​ട്രേറ്റീവ്​ ഇതര തസ്​തികകളെ ഇതിൽനിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. കോവിഡ്​ വ്യാപനം തടയുന്നതിന്​ ഒാഫീസുകളിൽ ജീവക്കാരുടെ എണ്ണം കുറക്കുന്നതി​നാണ്​ നടപടി.

വീട്ടിലിരുന്ന്​ ജോലി ചെയ്യുന്നതിന്​ ജീവനക്കാരെ നിശ്​ചയിക്കു​േമ്പാൾ വിദ്യാഭ്യാസ സ്​ഥാപനങ്ങൾ അടച്ചതുവഴിയുള്ള വീടുകളിലെ ആവശ്യങ്ങളും പരിഗണിക്കണം. പ്രായമായവർക്കും അസുഖങ്ങളുള്ളവർക്കും ഗർഭിണികൾക്കും മുൻഗണന നൽകണം. വീടുകളിലിരുന്ന്​ ജോലി ചെയ്യുന്നത്​ സംബന്ധിച്ച്​ സിവിൽ സർവീസ്​ ബ്യൂറോ വ്യക്​തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന്​ അഹ്​മദ്​ അൽ സയാദ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona viruswork at home bahrain
News Summary - work at home in bahrain
Next Story