വനിത ശാക്തീകരണം ലക്ഷ്യം; ശൂറ കൗൺസിലും സുപ്രീം കൗൺസിൽ ഫോർ വുമണും സഹകരണ കരാറിൽ ഒപ്പിട്ടു
text_fieldsശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അസ്സാലിഹും എസ്.സി.ഡബ്ല്യു ഡെപ്യൂട്ടി ചെയർവുമൺ ഡോ. ശൈഖ മറിയം
ബിൻത് ഹസ്സൻ ആൽ ഖലീഫയും സഹകരണ കരാറിലൊപ്പിടുന്നു
മനാമ: വനിത ശാക്തീകരണത്തിന് ശൂറ കൗൺസിലും സുപ്രീം കൗൺസിൽ ഫോർ വിമൻ (എസ്.സി.ഡബ്ല്യു) തമ്മിൽ സഹകരണ കരാറിൽ ഒപ്പിട്ടു. രാജ്യത്തെ സ്ത്രീകളെ ഭരണഘടന, സിവിൽ സ്ഥാപനങ്ങളിലുമായി പരിഗണിക്കുന്നതിനും വികസിപ്പിക്കുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള സഹകരണണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കരാർ. ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അസ്സാലിഹും എസ്.സി.ഡബ്ല്യു ഡെപ്യൂട്ടി ചെയർവുമൺ ഡോ. ശൈഖ മറിയം ബിൻത് ഹസ്സൻ അൽ ഖലീഫയുമാണ് സഹകരണ കരാറിൽ ഒപ്പുവെച്ചത്. ജെൻഡർ ബാലൻസ് കമ്മിറ്റിയിലൂടെയും മറ്റ് നിയമപരമായ ചട്ടക്കൂടുകളിലൂടെയും നിലവിലുള്ള സഹകരണത്തെ അടിസ്ഥാനമാക്കിയാണ് ഈ കരാർ രൂപവത്കരിച്ചിരിക്കുന്നത്.
എല്ലാ മേഖലകളും സ്ത്രീ പങ്കാളിത്തത്തെ വർധിപ്പിക്കുന്നതിനായുള്ള നയങ്ങളും നിയമനിർമാണവും വികസിപ്പിക്കുക എന്നതിനായുള്ള പ്രധാന ചുവടുവെപ്പാണ് ഈ കരാറെന്ന് അസ്സാലിഹ് പറഞ്ഞു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ദർശനത്തിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ ശ്രമങ്ങൾക്കും അനുസൃതമായാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശൈഖ സബീഖ ബിൻത് ഇബ്രാഹീം ആൽ ഖലീഫയുടെ നേതൃത്വത്തെയും ശ്രമങ്ങളെയും പ്രശംസിക്കുകയും എസ്.സി.ഡബ്ല്യുവുമായുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെയും അദ്ദേഹം സൂചിപ്പിച്ചു.
ദേശീയ വികസനത്തിനായുള്ള സ്ത്രീകളുടെ പങ്ക് അംഗീകരിക്കുന്നതിലൂടെ ശൂറ കൗൺസിലിന്റെ പിന്തുണ ദേശീയ ലക്ഷ്യങ്ങൾക്കനുസൃതമാണെന്ന് വ്യക്തമാക്കുന്നതാണ്. കൂടാതെ സ്ത്രീ സ്വാതന്ത്രത്തെ പിന്തുണക്കുകയും അതിനായി സഹകരിക്കുകയും ചെയ്യുന്ന നിയമനിർമാണങ്ങളെയും തീരുമാനങ്ങളെയും പിന്തുണക്കുന്നതിന് കൗൺസിൽ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ പുരോഗതിയെ പിന്തുണക്കുന്ന കരാർ ഒരു പ്രധാന നാഴികക്കല്ലാണെന്ന് ഡോ. ശൈഖ മറിയം ബിൻത് ഹസ്സൻ വിശേഷിപ്പിച്ചു. വനിത വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ സമ്മേളനങ്ങളിലും ഫോറങ്ങളിലും സ്ത്രീ പ്രതിനിധി സംഘങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുക, സമഗ്രമായ ദേശീയ വികസനത്തിൽ സ്ത്രീകളുടെ പങ്കാളിത്തത്തെ പിന്തുണക്കുക എന്നിവയും കരാറിന്റെ ലക്ഷ്യങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

