വനിതകളുടെ അവകാശങ്ങള്‍: യൂറോപ്യന്‍ പാര്‍ലമെൻറുമായി സഹകരിക്കും
text_fields
മനാമ: വനിതകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെൻറുമായി സഹകരിക്കാന്‍ ഒരുക്കമാണെന്ന് വനിതാ സുപ്രീം കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഹാല അല്‍ അന്‍സാരി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം യൂറോപ്യന്‍ പാര്‍ലമെൻറ് സംഘവുമായി ബ്രസല്‍സില്‍ വെച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനും അവസര സമത്വം സാധ്യമാക്കുന്നതിനും യോജിച്ച പ്രവര്‍ത്തനത്തിനുള്ള സാധ്യതകള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. നിയമപരമായും നയപരമായും ഇക്കാര്യത്തില്‍ തീരുമാനങ്ങളെടുപ്പിക്കുന്നതിന് സമ്മര്ദമുണ്ടാകേണ്ടതുണ്ട്.
തൊഴില്‍ മേഖലയില്‍ സ്ത്രീ-പുരുഷ അവസര സമത്വം സാധിച്ചെടുക്കുന്നതിന് നിയമം അനിവാര്യമാണ്. സ്ത്രീക്കും പുരുഷനും തുല്യ വേതനം ഉറപ്പു വരുത്തുന്നതോടൊപ്പം രാജ്യത്തിന്‍െറ സാമ്പത്തിക വളര്‍ച്ചയില്‍ ഇരു കൂട്ടരും തങ്ങളുടെ വഴികളിലുടെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
