തൊഴിൽ മേഖലയിൽ ശക്തമായ സാന്നിധ്യമായി വനിതകൾ
text_fieldsഹല അൽ അൻസാരി
മനാമ: ബഹ്റൈനിലെ തൊഴിൽ മേഖലയിൽ പകുതിയോളം വനിതകൾ. ആഗോള ശരാശരിയേക്കാൾ ഉയർന്ന നിരക്കാണിത്. 49 ശതമാനമാണ് രാജ്യത്തെ തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തമെന്ന് സ്ത്രീകൾക്കുവേണ്ടിയുള്ള സുപ്രീം കൗൺസിൽ സെക്രട്ടറി ജനറൽ ഹല അൽ അൻസാരി പറഞ്ഞു. ആതേസമയം, ആഗോള ശരാശരി 47 ശതമാനമാണ്.
സർക്കാർ മേഖലയിൽ എക്സിക്യൂട്ടിവ് പദവികളിലുള്ള ബഹ്റൈൻ വനിതകളുടെ പങ്കാളിത്തം 46 ശതമാനമായി ഉയർന്നു. സ്വകാര്യ മേഖലയിൽ ഇത് 34 ശതമാനമാണ്. സ്വകാര്യ കമ്പനികളുടെ ഡയറക്ടർ ബോർഡിൽ 17 ശതമാനമാണ് സ്ത്രീകളുടെ പ്രാതിനിധ്യം.
സ്ത്രീ പദവി സംബന്ധിച്ച യു.എൻ കമീഷെൻറ 65ാമത് സെഷെൻറ പശ്ചാത്തലത്തിൽ പൊതുജീവിതത്തിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കുകയായിരുന്നു ഹല അൽ അൻസാരി. രാജ്യത്ത് സ്ത്രീ മുന്നേറ്റത്തിന് പിന്തുണ നൽകാനുള്ള പരിശ്രമങ്ങൾ ഏറെ പുരോഗതിയുണ്ടാക്കിയതായി അവർ പറഞ്ഞു. രണ്ടു ദശാബ്ദം മുമ്പാരംഭിച്ച ദേശീയ പരിഷ്കരണ നടപടികളുടെ ഭാഗമാണിത്. രാഷ്ട്രീയ ജീവിതത്തിലും തീരുമാനങ്ങളെടുക്കുന്ന മേഖലകളിലും സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുന്നതിനാണ് ഉൗന്നലെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

