തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് ഇരിപ്പിടം നൽകണം; നിർദേശവുമായി എം.പി ഹനാൻ ഫർദാൻ
text_fieldsഎം.പി ഹനാൻ ഫർദാൻ
മനാമ: സ്വകാര്യ മേഖലയിലെ എല്ലാ ജോലിസ്ഥലങ്ങളിലും സ്ത്രീ തൊഴിലാളികൾക്ക് ഇരിപ്പിടം നൽകണമെന്ന് ആവശ്യപ്പെടുന്ന പുതിയ നിയമങ്ങൾ രാജ്യത്ത് കൊണ്ടുവരണമെന്ന നിർദേശവുമായി എം.പി ഹനാൻ ഫർദാൻ. സ്ഥിരമായി സ്ഥലം മാറേണ്ട ജോലികളിൽപോലും സ്ത്രീകൾക്ക് ഇരിപ്പിടങ്ങൾ അനുവദിക്കണം.
2012ലെ സ്വകാര്യ മേഖലയിലെ തൊഴിൽ നിയമത്തിലെ നിർദിഷ്ട മാറ്റങ്ങൾ സ്ത്രീകളുടെ ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണെന്ന് എം.പി പറഞ്ഞു. നിർദേശപ്രകാരം, തൊഴിലുടമകൾ ജോലിസ്ഥലത്ത് സ്ത്രീ തൊഴിലാളികളുടെ ജോലി നിയന്ത്രിക്കുന്ന ചട്ടങ്ങളുടെ ഒരു പകർപ്പ് പ്രദർശിപ്പിക്കുകയും സ്ത്രീകൾ ജോലി ചെയ്യുന്ന എല്ലാ മേഖലകളിലും ഇരിപ്പിടം ലഭ്യമാണെന്ന് ഉറപ്പാക്കുകയും വേണം.
ജോലിസ്ഥലത്തെ പീഡനവും അക്രമവും തടയുന്നതിനുള്ള നടപടികളും നിയമം ആവശ്യപ്പെടും. ദീർഘനേരം നിൽക്കുകയോ ഇടയ്ക്കിടെ സ്ഥലം മാറുകയോ ചെയ്യുന്ന സ്ത്രീകൾക്ക് ശാരീരിക സമ്മർദം കുറക്കാനും അവരുടെ ആരോഗ്യം, ജോലി സംതൃപ്തി എന്നിവ മെച്ചപ്പെടുത്താനും ഇരിപ്പിടം സഹായിക്കുമെന്ന് ഫർദാൻ വിശദീകരിച്ചു. സ്ത്രീകളുടെ മാനസിക ക്ഷേമം വർധിപ്പിക്കാനും ഇത് സഹായിക്കും. നിർദിഷ്ട നിയമം അവലോകനത്തിനായി സേവനസമിതിക്ക് റഫർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

