വനിത ശാക്തീകരണം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉയർത്തുന്നു- ഹമദ് രാജാവ്
text_fieldsബി.ബി.എസ് ചെയർ വുമൺ ഡോ. ഫാത്തിമ അൽ കൂഹേജിയുടെ നേതൃത്വത്തിലുള്ള വനിത സംഘവുമായി ഹമദ് രാജാവ് കൂടിക്കാഴ്ചക്കിടെ
മനാമ: വനിത ശാക്തീകരണത്തിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉയർത്തുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന ബഹ്റൈൻ ബിസിനസ് വുമൺ സൊസൈറ്റിയുടെ (ബി.ബി.എസ്) പ്രവർത്തനങ്ങളെ അഭിനന്ദിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ.
ബി.ബി.എസ് ചെയർ വുമൺ ഡോ. ഫാത്തിമ അൽ കൂഹേജിയുടെ നേതൃത്വത്തിലുള്ള വനിത സംഘവുമായി ഇന്നലെ സഫ്രിയ കൊട്ടാരത്തിൽ നടത്തിയ കൂടിക്കാഴ്ചയിൽ സാമ്പത്തിക, വാണിജ്യ മേഖലകളിൽ രാജ്യത്തെ സ്ത്രീകൾ കൈവരിച്ച നേട്ടങ്ങൾ ഹമദ് രാജാവ് വിവരിച്ചു. കൂടാതെ പ്രാദേശികവും അന്തർദേശീയ തലത്തിലും കോൺഫറൻസുകളിലും ഫോറങ്ങളിലും നിലവിലുള്ള സ്ത്രീ പങ്കാളിത്തത്തെയും അദ്ദേഹം എടുത്തുപറഞ്ഞു.
ബഹ്റൈൻ വനിതകളുടെ വിലപ്പെട്ട സംഭാവനകൾ അവരുടെ കഴിവിനെ മെച്ചപ്പെടുത്തുകയും വിവിധ മേഖലകളിൽ അത് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുവെന്നും ഹമദ് രാജാവ് പറഞ്ഞു. സ്ത്രീ സമൂഹത്തിന്റെ ഇത്തരം ഇടുപെടലുകളിൽ അഭിമാനം പ്രകടിപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

