വുമൺ അക്രോസ് വനിതാദിനം ആഘോഷിച്ചു
text_fieldsവുമൺ അക്രോസ് വനിതാദിനാഘോഷത്തിന്റെ ഭാഗമായി വീൽ ചെയറുകൾ നൽകിയപ്പോൾ
മനാമ: ആഘോഷങ്ങൾക്ക് അർഥവത്തായ മാറ്റം നൽകുന്നതിനായി വുമൺ അക്രോസ് വ്യത്യസ്തമായീ രീതിയിൽ കാരുണ്യപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി വനിതാദിനം ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി മൊബിലിറ്റി പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികൾക്ക് വീൽചെയറുകൾ ദാനം ചെയ്താണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ബഹ്റൈനി കാറ്റലിസ്റ്റ്സ് ഡിസെബിലിറ്റീസ് അസോസിയേഷനും ഹെലം എൻസാൻ ഡിസെബിലിറ്റീസ് സെന്റർ സന്ദർശിച്ച് ആറ് വീൽചെയറുകാളാണ് നൽകിയത്.
ഇതുപോലെയുള്ള ചെറിയ പ്രവർത്തനങ്ങളും ഇടപെടലുകളും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നും, അതിനാൽ ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും ഇതു സ്വാതന്ത്ര്യവും സ്നേഹവും പ്രതീക്ഷയും പുനഃസ്ഥാപിക്കാനുള്ള ശ്രമം കൂടിയാണെന്നും ” വുമൺ അക്രോസ് പ്രതിനിധി അറിയിച്ചു.
ബഹ്റൈനി കാറ്റലിസ്റ്റ്സ് ഡിസെബിലിറ്റീസ് അസോസിയേഷൻ ചെയർമാൻ റിയാദ് മർസൂക്ക്, ഹെലം എൻസാൻ സ്ഥാപകനും ചെയർമാനുമായ ഹസൻ സഫർ, ജമീൽ, ആലിയ, ലൈറ്റ് ഓഫ് കൈനഡ്നസിന്റെ സ്ഥാപകനായ സയ്യിദ് ഹനീഫ്, ഹർഷൻ, വുമൺ അക്രോസ് കുടുംബാംഗങ്ങൾ, അതുപോലെ ഈ പ്രവർത്തനങ്ങൾ വിജയകരമാക്കുന്നതിന് പിന്തുണ നൽകിയ എല്ലാവർക്കും വുമൺ അക്രോസ് ഫൗണ്ടർ സുമിത്ര പ്രവീൺനന്ദി അറിയിച്ചു. വുമൺ അക്രോസ് അംഗങ്ങളായ സിമി അശോക്, സൗമ്യ ലതീഷ്, ജെനി ഫിലിപ്, മഞ്ജുഷ, രീഷ്മ വിനോദ്, സിത മഹേഷ്, ടിന്റു ബിനു, സീന രാകേഷ് എന്നിവർ വനിതാദിന പ്രവർത്തനങ്ങൾക്ക് ഏകോപനം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.