വിമൺ എക്രോസ് (ബഹ്റൈൻ) വനിത കൂട്ടായ്മ വനിത ക്യാമ്പ് ഇന്ന്
text_fieldsമനാമ: വിമൺ എക്രോസ് (ബഹ്റൈൻ) വനിത കൂട്ടായ്മ കെ.സി.എ ബഹ്റൈനുമായി സഹകരിച്ച് ‘ഷീ’ എന്ന പേരിൽ വനിത ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഇന്ന് രാവിലെ ഒമ്പതിന് സെഗയ്യ കെ.സി.എ ഹാളിൽ ആരംഭിക്കുന്ന പരിപാടികളിൽ ബഹ്റൈനിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകൾ പങ്കെടുക്കും. ബഹ്റൈനിലെ പ്രമുഖ ആരോഗ്യ വിദഗ്ധയും ഗൈനക്കോളജിസ്റ്റുമായ ഡോ. സില്‍വി ജോൺ (അൽ ഹിലാൽ ഹോസ്പിറ്റൽ), പ്രമുഖ അധ്യാപികയും സംവിധായികയുമായ നിധി എസ്. മേനോൻ, ലൈവ് എഫ്.എം 107.2 റേഡിയോ ജോക്കിയും ഇൻഫ്ലുവൻസറുമായ ആർ.ജെ നൂർ, മോഡലും ചിത്രരചനയിൽ പ്രാവീണ്യം തെളിയിച്ച ബ്ലസീന ജോർജ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കുകയും പ്രാക്ടിക്കൽ ക്ലാസുകൾക്ക് നേതൃത്വം നൽകുകയും ചെയ്യും.
മുൻകൂട്ടി രജിസ്റ്റർചെയ്തവർക്ക് വേണ്ടി സംഘടിപ്പിക്കുന്ന പരിപാടിയിൽ മിസ് മാധുരി പ്രകാശ് മുഖ്യാതിഥിയാവും. കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ ഗെസ്റ്റ് ഓഫ് ഓണറുമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ബഹ്റൈനിലെ സ്ത്രീകൾക്കിടയിലെ സാമൂഹികവും കലാപരവുമായ കഴിവുകളെ കണ്ടെത്താനും പരിചയപ്പെടുത്താനുമുള്ള വേദിയാണ് ഷീ എന്നും വിമൺ എക്രോസ് സംഘടിപ്പിക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾപോലെ തന്നെ സ്ത്രീകളുടെ ശാരീരിക മാനസികമായ അഭിവൃദ്ധിയും ഉന്നമനവും തങ്ങളുടെ പരിപാടികളിലെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണെന്ന് വിമൺ എക്രോസ് ഫൗണ്ടർ സുമിത്ര പ്രവീൺ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 3457 5873.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

