വനിതകളുടെ രാഷ്ട്രീയ വിഷയത്തിൽ പ്രഭാഷണം നടത്തി
text_fieldsമനാമ: വനിത സുപ്രീം കൗൺസിലിെൻറ ആഭിമുഖ്യത്തിൽ ബഹ്റൈൻ വനിതകളുടെ രാഷ്ട്രീയ ജീവിതം എന്ന വിഷയത്തിൽ റിഫയിൽ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. യുവജനശബ്ദം 2030 പരിപാടിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നടന്നുവരുന്ന പരിപാടിയുടെ ഭാഗമായായിരുന്നു ഇത്. കായിക, യുവജന മന്ത്രാലയങ്ങളുടെ സഹകരണത്തോടെയാണ് പ്രഭാഷണം നടന്നത്. വനിത സുപ്രീം കൗൺസിൽ മീഡിയ സെൻററിെൻറ ഡയറക്ടർ മുഹമ്മദ് അൽ ഹമ്മാദി മുഖ്യ പ്രഭാഷണം നടത്തി. വനിതകളുടെ രാഷ്ട്രീയ രംഗത്തേക്കുള്ള പ്രവേശനം വഴി ഏറെ പുരോഗതിക്ക് സാക്ഷ്യം വഹിച്ച ഭൂമികയാണ് ബഹ്ൈറൻ എന്ന് അേദ്ദഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അടിസ്ഥാന തത്വങ്ങൾ പരിചയപ്പെടുത്തുകയും രാഷ്ട്രീയ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദാംശങ്ങളും ഇത്തരം യുവജനശബ്ദം 203O ലൂടെ പകർന്നുനൽകുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
