തിരക്കേറിയ പാതയിൽ തെറ്റായ ദിശയിൽ വാഹനമോടിച്ച വനിത അറസ്റ്റിൽ
text_fieldsകിങ് ഫൈസൽ ഹൈവേയിൽ വനിത തെറ്റായ ദിശയിൽ കാർ ഓടിക്കുന്ന ദൃശ്യം
മനാമ: ബഹ്റൈനിലെ തിരക്കേറിയ കിങ് ഫൈസൽ ഹൈവേയിൽ തെറ്റായ ദിശയിലൂടെ വാഹനമോടിച്ച വനിതയെ പൊലീസ് അറസ്റ്റ് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. പ്രധാന പാതയിൽ അപകടകരമായ രീതിയിൽ കാർ ഓടിക്കുന്ന ദൃശ്യം സമൂഹ മാധ്യമത്തിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. ഉടനെ കോടതിയിൽ ഹാജരാക്കി കുറ്റം ചുമത്തും.രാജ്യത്തെ റോഡുകളിൽ അടുത്തിടെ ഗതാഗത നിയമലംഘനങ്ങളുടെയും വാഹനസംബന്ധമായ കുറ്റകൃത്യങ്ങളുടെയും പരമ്പരതന്നെയാണ് അരങ്ങേറുന്നത്. ഇതേത്തുടർന്ന് എല്ലാ വാഹനയാത്രികരും ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന് പൊലീസ് മേധാവികൾ ആഹ്വാനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.