ഡബ്ല്യു.എം.എഫ് കിംസ്ഹെൽത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് വാക്കത്തൺ സംഘടിപ്പിച്ചു
text_fieldsവേൾഡ് മലയാളി ഫെഡറേഷൻ കിംസ്ഹെൽത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ
വാക്കത്തണിൽ പങ്കെടുത്തവർ
മനാമ: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്), കിംസ്ഹെൽത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് വാക്കത്തൺ സംഘടിപ്പിച്ചു. ആരോഗ്യകരമായ ജീവിതത്തിൽ നടത്തത്തിന്റെ പ്രാധാന്യത്തെ എടുത്തുകാട്ടിയായിരുന്നു വാക്കത്തൺ. ഡോ. മുഹമ്മദ് അൽ സൈഫ് ആരോഗ്യസംരക്ഷണത്തെക്കുറിച്ച് സംസാരിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത ക്യാപിറ്റൽ ഗവർണറേറ്റിലെ ഇൻഫോർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യൂസുഫ് ലോറി വാക്കത്തൺ ഫ്ലാഗ് ഓഫ് ചെയ്തു.
ഡബ്ല്യു.എം.എഫ് ബഹ്റൈൻ നാഷനൽ കൗൺസിൽ പ്രസിഡന്റ് മിനി മാത്യു അധ്യക്ഷതവഹിച്ച പരിപാടിയിൽ സെക്രട്ടറി അലിൻ ജോഷി സ്വാഗതം പറഞ്ഞു. കോഓഡിനേറ്റർ ശ്രീജിത്ത് ഫെറോക്, ഡബ്ല്യു.എം.എഫ് ഗ്ലോബൽ വൈസ് പ്രസിഡന്റ് കോശി സാമുവേൽ, മിഡിലീസ്റ്റ് ട്രഷറർ മുഹമ്മദ് സാലി, മിഡിൽ ഈസ്റ്റ് യൂത്ത് ഫോറം കോഓഡിനേറ്റർ സുമേഷ് മാത്തൂർ, ഡബ്ല്യു.എം.എഫ് ബഹ്റൈൻ വൈസ് പ്രസിഡന്റ് ജോബി ജോസ്, എക്സിക്യൂട്ടിവ് ഭാരവാഹികൾ, സ്റ്റാർ വിഷൻ ഭാരവാഹി സേതുരാജ് കടക്കൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
എക്സിക്യൂട്ടിവ് മെംബർമാരായ സാനുകുട്ടൻ, ജേക്കബ് തെക്കുതോട്, നെൽസൻ വർഗീസ്, ജോയൽ ബൈജു, ശശിധരൻ, ഷാരോൺ എന്നിവരും മുതിർന്ന നേതാക്കളായ പ്രതീഷ് തോമസ്, നിത്യൻ തോമസ്, ഡോ. ഫൈസൽ, അശോക് മാത്യു, സിമി അശോക്, ജോഷി വിതയത്തിൽ, റോയി മാത്യു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ട്രഷറർ ഡോ. ഷബാന നന്ദി അറിയിച്ചു. പരിപാടിയിൽ സാമൂഹിക പ്രവർത്തകരും ബഹ്റൈനിലെ വിവിധ സോഷ്യൽ ക്ലബുകളിൽ നിന്നുള്ള അതിഥികളും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.