ഡബ്ല്യു.എം.സി മിഡില്‍ ഈസ്റ്റ് റീജ്യന്: രാധാകൃഷ്ണന് തെരുവത്ത് ചെയര്മാൻ
text_fieldsമനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജ്യന് ജനറല്‍ കൗണ്‍സില്‍ മീറ്റിങ്ങും ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. മിഡില്‍ ഈസ്റ്റ് റീജ്യന്റെ കീഴിലുള്ള 11 പ്രോവിൻസുകളില്നിന്നായി അറുപതോളം പ്രതിനിധികളും ഗ്ലോബല്‍ റീജനല്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. മിഡില്‍ ഈസ്റ്റ് റീജ്യൻ ചെയര്മാന് അബ്ദുല്‍ കലാം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ദീപു ജോണ്‍ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിന് നോമിനേഷന് ആന്‍ഡ് ഇലക്ഷന് കമീഷണര്‍ ഡോ. ജെയിംസ് ജോണ്‍ നേതൃത്വം നൽകി.
ചെയര്‍മാനായി രാധാകൃഷ്ണന് തെരുവത്ത് (ബഹ്റൈന്‍), പ്രസിഡന്റായി ഷൈന്‍ ചന്ദ്രസേനന് (ദുബൈ), ജനറല്‍ സെക്രട്ടറിയായി ഡോ. ജെറോ വര്‍ഗീസ് (ഉമ്മല്‍ ഖൈവാന്‍), ട്രഷററായി മനോജ് മാത്യു (ഷാര്‍ജ) എന്നിവരെ തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ: വൈസ് ചെയര്പേഴ്സൻ -വനജ മാത്യു (ഒമാന്‍), വൈസ് ചെയര്മാന് -ഷാജന് പോള്‍ (ദമ്മാം), വൈസ് ചെയര്മാന് -ചാക്കോച്ചന് വര്‍ഗീസ് (ഷാര്‍ജ), വൈസ് പ്രസിഡന്റ്- സുജിത് വര്‍ഗീസ് (ഫുജേര), ഫിലിപ്പോസ് പുതുകുളങ്ങര (ഷാര്‍ജ), നിജാസ് പാമ്പാടിയില്‍ (റിയാദ്), ജോ. സെക്രട്ടറി -എ.വി മധുസൂദനന് (ഷാര്‍ജ). വിമന്‍സ് ഫോറം ചെയര്പേഴ്സൻ -രമ്യ വിപിന്‍ (ഒമാന്‍), വൈസ് ചെയര്പേഴ്സൻ -സിന്ധു ഹരികൃഷ്ണന് (ഉമ്മല്‍ ഖൈവാന്‍), യൂത്ത് ഫോറം ചെയര്പേഴ്സൻ (രാമാനുജം വിജയരാഘവന്-ഒമാന്‍), ബിസിനസ് ഫോറം ചെയര്പേഴ്സൻ -മനോജ് ജോസഫ് (അജ്മാന്), അഡ്വൈസറി ബോര്‍ഡ് ചെയര്പേഴ്സൻ -അബ്ദുല്‍ കലാം (ദുബൈ), വൈസ് ചെയര്പേഴ്സൻ -എ.വി. ബൈജു (അജ്മാന്), ഡി.ആര്. ഷാജി (അജ്മാന്), നോമിനേഷന് ആന്‍ഡ് ഇലക്ഷന് കമീഷണര്‍ -അനില്‍ തലവടി (ഉമ്മല്‍ ഖൈവാന്‍). പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അംഗങ്ങള്‍ക്ക് സ്ഥാനമൊഴിയുന്ന മിഡില്‍ ഈസ്റ്റ് ചെയര്മാന് അബ്ദുല്‍ കലാം സത്യവാചകം ചൊല്ലിക്കൊടുത്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ആക്ടിങ് ചെയര്പേഴ്സൻ ഡോ. കെ.ജി. വിജയലക്ഷ്മി, പ്രസിഡന്റ് ഗോപാല പിള്ളൈ, വൈസ് പ്രസിഡന്റ് ജോണ്‍ മത്തായി, അസോസിയേറ്റ് സെക്രട്ടറി റോണ തോമസ്, പ്രൊവിൻസ് പ്രസിഡന്റുമാരായ കണ്ണു ബക്കര്‍ (അബൂദബി), ചെറിയാന് കീക്കാട് (അജ്മാന്), എബ്രഹാം സാമുവല്‍ (ബഹ്റൈൻ), സാം ഡേവിഡ് മാത്യു (ഒമാന്‍), ഡോ. ജയചന്ദ്രന് (റിയാദ്), ജെ.സി. മേനോന് (ദമ്മാം), പ്രദീപ് ജോണ്‍ (ഉമ്മല്‍ ഖൈവാന്‍), ഷുജ സോമന് (ദുബൈ), അജിത് ഗോപിനാഥന് (ഫുജേര), റെജി തോമസ് (ഷാര്‍ജ) എന്നിവര്‍ സംസാരിച്ചു. മിഡില്‍ ഈസ്റ്റ് റീജ്യൻ ജനറല്‍ സെക്രട്ടറി ദീപു ജോണ്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ഡോ. ജെറോ വര്‍ഗീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

