ഡബ്ല്യു.എം.സി സാഹിത്യ സമിതി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു
text_fieldsഡബ്ല്യു.എം.സി ബഹ്റൈൻ പ്രൊവിൻസ് ആർട്ട് ആൻഡ് കൾച്ചറൽ ഫോറത്തിന്റെ സാഹിത്യ സമിതി ആദ്യ പരിപാടിയിൽ നിന്ന്
മനാമ: ലോകമെമ്പാടുമുള്ള 46-ഓളം രാജ്യങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യു.എം.സി ) ബഹ്റൈൻ പ്രൊവിൻസ് ആർട്ട് ആൻഡ് കൾച്ചറൽ ഫോറത്തിന്റെ സാഹിത്യ സമിതി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. കേരള കാത്തലിക് അസോസിയേഷനുമായി (കെ.സി.എ) സഹകരിച്ച് സംഘടിപ്പിച്ച സമിതിയുടെ ആദ്യ പരിപാടി കെ.സി.എ ഹാളിൽ വെച്ച് നടന്നു. ബഹ്റൈനിലെ പ്രശസ്ത സിനിമ സംവിധായകനും സാഹിത്യകാരനുമായ അജിത് നായരുടെ മൂന്നാമത്തെ പുസ്തകമായ 'പറഞ്ഞാലും തീരാത്ത കഥകൾ' എന്ന കൃതിയെക്കുറിച്ചുള്ള ചർച്ചാസംഗമം ചടങ്ങിലെ പ്രധാന ആകർഷണമായിരുന്നു. ബഹ്റൈനിലെ വിവിധ മേഖലകളിൽ നിന്നുള്ള സാഹിത്യ പ്രേമികളുടെ സാന്നിധ്യം കൊണ്ട് പരിപാടി ശ്രദ്ധേയമായി.
ഡബ്ല്യു.എം.സി ബഹ്റൈൻ പ്രൊവിൻസ് വൈസ് ചെയർമാൻ വിനോദ് നാരായണൻ മോഡറേറ്ററായ ചടങ്ങിൽ ജനറൽ സെക്രട്ടറി അമൽദേവ് ഓ.കെ സ്വാഗതം ആശംസിച്ചു. കെ.സി.എ പ്രസിഡന്റും ഡബ്ല്യു.എം.സി ഗ്ലോബൽ ഭാരവാഹിയുമായ ജെയിംസ് ജോൺ, ഡബ്ല്യു.എം.സി ഗ്ലോബൽ ഭാരവാഹി ബാബു തങ്ങളത്തിൽ, ഗ്ലോബൽ എഡ്യൂക്കേഷൻ ഫോറം ചെയർപേഴ്സൺ ഷെമിലി പി. ജോൺ, ബഹ്റൈൻ പ്രൊവിൻസ് ട്രഷറർ ഹരീഷ് നായർ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ് മേനോൻ, എക്സിക്യൂട്ടീവ് അംഗം സുജിത് കൂട്ടാല, വനിതാ വിഭാഗം പ്രസിഡന്റ് ഷെജിൻ സുജിത്, വനിതാ വിഭാഗം എക്സിക്യൂട്ടിവ് മെമ്പർ പ്രസന്ന രഘു, യൂത്തുഫോറം ജനറൽ സെക്രട്ടറി ഡോ. രസ്ന സുജിത്, ഐ.സി.ആർ.എഫ് രക്ഷാധികാരി അരുൾ ദാസ്, സോപാനം ചെയർമാൻ ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.
ബഹ്റൈനിലെ സാംസ്കാരിക-സാഹിത്യ രംഗത്തെ പ്രമുഖരായ രാം ഗോപാൽ മേനോൻ, പ്രശാന്ത് മേനോൻ, ബഷീർ എസ്.വി, ശബനി വാസുദേവ്, ബിജു, ഫിറോസ് തിരുവത്ര, ആശ രാജീവ്, ബോണി ജോസ്, അനഘ രാജീവൻ, ഷിജോയ്, പ്രശോഭ് തുടങ്ങിയവർ ഉൾപ്പെടെ നിരവധി പേർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. പ്രസിദ്ധീകരിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ രണ്ടായിരത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ് രണ്ടാം പതിപ്പിലേക്ക് പ്രവേശിക്കുന്ന 'പറഞ്ഞാലും തീരാത്ത കഥകൾ' എന്ന പുസ്തകത്തിന്റെ വിജയത്തിൽ സംഘാടകർ അജിത് നായർക്ക് ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

