ഏഴ് മാസത്തിനുള്ളിൽ താമസ നിയമലംഘനം നടത്തിയതിന് പിടിയിലായത് 3039 പേർ
text_fieldsമനാമ: കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ താമസ നിയമലംഘനം നടത്തിയതിന് 3039 പേർ അറസ്റ്റിലായി. 2024 ജൂലൈ മുതൽ 2025 ഫെബ്രുവരി 11 വരെയുള്ള കണക്കുകളാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് എവിഡൻസ് ജനറൽ ഡയറക്ടറേറ്റിലെ സി.ഐ.ഡി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്. അറസ്റ്റിലായവരിൽ നിയമവിരുദ്ധ മദ്യ വിൽപന, മയക്കുമരുന്ന് കൈവശം വെക്കൽ തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികളുമുണ്ട്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.നിയമലംഘനങ്ങൾക്കെതിരെയുള്ള പരിശോധനകൾ ഡയറക്ടറേറ്റ് കർശനമാക്കിയിട്ടുണ്ടെന്നും ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 999 എന്ന നമ്പറിൽ അറിയിക്കണമെന്നും പൊതുജനങ്ങളോട് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

