ഒപ്പമുണ്ട് അവർക്കൊപ്പം; ഒാട്ടിസം ബാധിതരായ 106 കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ ചേർത്തു
text_fieldsമനാമ: ഒാട്ടിസം ബാധിതരായ കുട്ടികളെ സമൂഹത്തിെൻറ ഭാഗമാക്കാനും അവരുടെ കഴിവുകൾ വളർത്താനുമുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ പരിശ്രമങ്ങൾ ഫലംകാണുന്നു. ഇതുവരെയായി 106 കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ ചേർത്തതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പ്രത്യേക ശ്രദ്ധ ആവശ്യമായ കുട്ടികളെ പൊതുവിദ്യാലയങ്ങളിലെ പ്രത്യേക ക്ലാസ് മുറികളിൽ ചേർത്ത് പഠിപ്പിക്കുന്നത് മികച്ച ഫലമാണുണ്ടാക്കുന്നത്.
91 ആൺകുട്ടികളെയും 15 പെൺകുട്ടികളെയുമാണ് വിവിധ സർക്കാർ സ്കൂളുകളിൽ ചേർത്തിരിക്കുന്നത്. 21 സ്കൂളുകളിൽ 18 എണ്ണം ആൺകുട്ടികൾക്കു വേണ്ടിയുള്ളതും മൂന്നെണ്ണം പെൺകുട്ടികൾക്കുള്ളതുമാണ്. കഴിവുകളിൽ ശ്രദ്ധേയ പുരോഗതി നേടിയ 56 കുട്ടികളെ പ്രത്യേക ക്ലാസ് മുറികളിൽനിന്ന് െറഗുലർ ക്ലാസുകളിലേക്ക് മാറ്റുകയും ചെയ്തു.
ഗൾഫ്, അറബ് രാജ്യങ്ങളിൽ ഇത്തരമൊരു രീതി പിന്തുടരുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് ബഹ്റൈൻ. ഒാട്ടിസം ബാധിതരായ വിദ്യാർഥികളെ പൊതുവിദ്യാലയങ്ങളിൽ ചേർക്കാൻ തുടങ്ങിയത് 2010-11 അധ്യയന വർഷം മുതലാണ്. ആദ്യ ഘട്ടത്തിൽ മൂന്നു പ്രൈമറി സ്കൂളുകളിലാണ് കുട്ടികളെ ചേർത്തത്. തുടർന്ന് കൂടുതൽ സ്കൂളുകളിൽ വിദ്യാർഥികളെ ചേർക്കുകയായിരുന്നു.
സാധാരണ കുട്ടികൾക്കൊപ്പം ഇടപഴകുകയും പഠനം നടത്തുകയും ചെയ്യുന്നത് ഇവരുടെ കഴിവുകൾ വർധിപ്പിക്കാൻ ഫലപ്രദമാണെന്നാണ് ഇതുവരെയുള്ള അനുഭവങ്ങളിൽനിന്ന് വ്യക്തമായത്. ഒാട്ടിസം ബാധിതരായ കുട്ടികളെ ശ്രദ്ധിക്കുന്നതിന് ഒാരോ സ്കൂളിലും യോഗ്യരായ അഞ്ചുവീതം അധ്യാപകരുമുണ്ട്. ഇതിനു പുറമെ സ്വഭാവ വൈകല്യങ്ങൾ പരിഹരിക്കാൻ സോഷ്യൽ വർക്കർ, സ്പീച്ച്, കമ്യൂണിക്കേഷൻ വിദഗ്ധർ എന്നിവരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്. ക്ലാസ് മുറികളും വിദ്യാർഥികൾക്കുവേണ്ടി പ്രത്യേക രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

