Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമീ​ഡി​യ​വ​ണി​നൊ​പ്പം:...

മീ​ഡി​യ​വ​ണി​നൊ​പ്പം: ഓ​ൺ​ലൈ​ൻ സം​ഗ​മം

text_fields
bookmark_border
മീ​ഡി​യ​വ​ണി​നൊ​പ്പം: ഓ​ൺ​ലൈ​ൻ സം​ഗ​മം
cancel
camera_alt

മീ​ഡി​യ​വ​ൺ സം​പ്രേ​ഷ​ണ വി​ല​ക്കി​നെ​തി​രെ ബ​ഹ്‌​റൈ​നി​ലെ പ്രേ​ക്ഷ​ക​ർ ‘മീ​ഡി​യ​വ​ണി​നൊ​പ്പം’ ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ സം​ഗ​മം

മ​നാ​മ: മീ​ഡി​യ​വ​ൺ സം​പ്രേ​ഷ​ണ വി​ല​ക്കി​നെ​തി​രെ ബ​ഹ്‌​റൈ​നി​ലെ പ്രേ​ക്ഷ​ക​ർ 'മീ​ഡി​യ​വ​ണി​നൊ​പ്പം' ത​ല​ക്കെ​ട്ടി​ൽ ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ സം​ഗ​മം ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ഭ​ര​ണ​ഘ​ട​ന പൗ​ര​ന്മാ​ർ​ക്ക് ന​ൽ​കു​ന്ന മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ് സം​പ്രേ​ഷ​ണ വി​ല​ക്കെ​ന്ന് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഈ ​നീ​തി​കേ​ടി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളാ​ണ് പാ​ർ​ല​മെ​ന്റി​ന​ക​ത്തും പു​റ​ത്തും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മാ​ധ്യ​മ​ങ്ങ​ൾ​ക്ക് കൂ​ച്ചു​വി​ല​ങ്ങി​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​മ്മു​ടെ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തെ അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്കാ​യി​രി​ക്കും കൊ​ണ്ടെ​ത്തി​ക്കു​ക എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബ​ഹ്‌​റൈ​നി​ലെ വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും സാ​മൂ​ഹി​ക, ക​ലാ, സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രും ബ​ഹു​ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നെ​തി​രെ​യു​ള്ള ഈ ​ന​ട​പ​ടി​യെ അ​പ​ല​പി​ക്കു​ക​യും മീ​ഡി​യ​വ​ണി​നോ​ട് ഐ​ക്യ​പ്പെ​ടു​ന്ന​താ​യി അ​റി​യി​ക്കു​ക​യും ചെ​യ്തു.

പ​ത്ത് വ​ർ​ഷ​ത്തോ​ളം പ്ര​വ​ർ​ത്തി​ച്ച മീ​ഡി​യ​വ​ണി​നെ​തി​രെ ഇ​തു​വ​രെ ഉ​യ​ർ​ന്നു​വ​ന്നി​ട്ടി​ല്ലാ​ത്ത ദേ​ശ​സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ ഇ​പ്പോ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത് എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് ചാ​ന​ൽ അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​നു​ള്ള ബാ​ധ്യ​ത സ​ർ​ക്കാ​റി​നു​ണ്ട്.

സം​പ്രേ​ഷ​ണ വി​ല​ക്കി​നെ​തി​രെ മു​ഴു​വ​ൻ മ​തേ​ത​ര, ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളു​ടെ​യും യോ​ജി​ച്ചു​ള്ള മു​ന്നേ​റ്റ​മാ​ണ് വേ​ണ്ട​ത്. സാ​മൂ​ഹി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കും അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കും വേ​ണ്ടി കാ​ഴ്ച​യി​ല്ലാ​ത്ത​വ​രു​ടെ കാ​ഴ്ച​യും കേ​ൾ​വി​യി​ല്ലാ​ത്ത​വ​രു​ടെ കേ​ൾ​വി​യു​മാ​ണ് ചാ​ന​ൽ നി​രോ​ധ​ന​ത്തി​ലൂ​ടെ ഇ​ല്ലാ​താ​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ശ്ര​മി​ക്കു​ന്ന​ത്. വി​യോ​ജി​പ്പു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന സം​വാ​ദാ​ത്മ​ക ജ​നാ​ധി​പ​ത്യ​വ്യ​വ​സ്ഥി​തി​യി​ൽ​നി​ന്നും വ​ഴി​മാ​റി വി​യോ​ജി​പ്പു​ക​ളെ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ഇ​ല്ലാ​താ​ക്കാ​നാ​ണ് ഫാ​ഷി​സ്റ്റ് ശ​ക്തി​ക​ൾ ശ്ര​മി​ക്കു​ന്ന​ത്. സ​ർ​ക്കാ​റു​ക​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​ത്ത​വ​രെ നി​രോ​ധ​ന​ത്തി​ലൂ​ടെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മം ഒ​രി​ക്ക​ലും ന്യാ​യീ​ക​രി​ക്ക​പ്പെ​ടാ​ൻ പാ​ടി​ല്ല.

രാ​ജ്യ​ത്തെ പ​ത്ര​മാ​ധ്യ​മ​ങ്ങ​ളും പൊ​തു​സ​മൂ​ഹ​വും നേ​താ​ക്ക​ളും അ​ഭി​പ്രാ​യ വ്യ​ത്യാ​സം മ​റ​ന്ന് ഈ ​വി​ഷ​യ​ത്തി​ൽ ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കു​ന്ന​ത് ഏ​റെ സ​ന്തോ​ഷം ന​ൽ​കു​ന്ന​താ​ണ്. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ലും പാ​ർ​ല​മെ​ന്റി​ന്റെ ഇ​രു​സ​ഭ​ക​ളി​ലും പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്ന​തും ശു​ഭ​ക​ര​മാ​ണെ​ന്നും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​രി​പാ​ടി​യി​ൽ ബ​ഹ്‌​റൈ​നി​ലെ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സോ​മ​ൻ ബേ​ബി, പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ, പ്ര​തി​ഭ ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ് ജോ​യ് വെ​ട്ടി​യാ​ട​ൻ, കെ.​എം.​സി.​സി. പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്മാ​ൻ, ഒ.​ഐ.​സി.​സി. പ്ര​സി​ഡ​ന്റ് ബി​നു കു​ന്ന​ന്താ​നം, ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി, സ​മ​സ്ത സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് കാ​ട്ടി​ൽ​പീ​ടി​ക, വി​സ്‌​ഡം പ്ര​തി​നി​ധി ടി.​പി. അ​ബ്ദു​ൽ അ​സീ​സ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ബ​ഷീ​ർ അ​മ്പ​ലാ​യി, ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, സൈ​ഫു​ല്ല കാ​സിം, അ​ബ്ര​ഹാം ജോ​ൺ, പ​ങ്ക​ജ് നാ​ഭ​ൻ, എ​സ്.​വി. ബ​ഷീ​ർ, ഫ​സ്‍ലു​ൽ ഹ​ഖ്, റെ​യ്സ​ൺ വ​ർ​ഗീ​സ്, വ​ൽ​സ​രാ​ജ് കു​യി​മ്പി​ൽ, നി​സാ​ർ കൊ​ല്ലം, ചെ​മ്പ​ൻ ജ​ലാ​ൽ, മ​നോ​ജ് വ​ട​ക​ര, ബ​ദ്‌​റു​ദ്ദീ​ൻ പൂ​വാ​ർ, അ​ഷ്‌​ക​ർ പൂ​ഴി​ത്ത​ല, അ​സീ​സ് ഏ​ഴം​കു​ളം, വി.​കെ. അ​നീ​സ്, ഇ​ബ്രാ​ഹിം ഹ​സ​ൻ പൂ​ക്കാ​ട്ടി​രി, കെ.​ടി. സ​ലിം, സു​നി​ൽ ബാ​ബു, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ അ​ശോ​ക് കു​മാ​ർ, പ്ര​വീ​ൺ കൃ​ഷ്ണ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സി​യാ​ദ് ഏ​ഴം​കു​ളം, പ്ര​ദീ​പ് പ​ത്തേ​രി, മു​സ്ത​ഫ കു​ന്നു​മ്മ​ൽ, ഷം​സ് കൊ​ച്ചി​ൻ, ക​മാ​ൽ മു​ഹ്‌​യു​ദ്ദീ​ൻ, ഷാ​ജി കാ​ർ​ത്തി​കേ​യ​ൻ, ല​ത്തീ​ഫ് മ​ര​ക്കാ​ട്ട്, കാ​സിം പാ​ട​ക​ത്താ​യി​ൽ, റം​ഷാ​ദ് അ​യി​ല​ക്കാ​ട്, അ​ൻ​വ​ർ മൊ​യ്തീ​ൻ, ബോ​ബി തേ​വേ​രി​ൽ, റ​ഫീ​ഖ് അ​ബ്ദു​ല്ല, യു.​കെ. ബാ​ല​ൻ, മ​ജീ​ദ് ത​ണ​ൽ, ര​ഞ്ജി​ത്ത് ജോ​ൺ, ഷെ​മി​ലി പി. ​ജോ​ൺ, മൊ​യ്തീ​ൻ പ​യ്യോ​ളി, ഷി​ബു പ​ത്ത​നം​തി​ട്ട, ഷാ​ജ​ഹാ​ൻ, സ​ക്കീ​ന അ​ബ്ബാ​സ്, റ​ഷീ​ദ് മാ​ഹി, ബെ​ന്നി വ​ർ​ഗീ​സ്, ല​ത്തീ​ഫ് ആ​യ​ഞ്ചേ​രി, സ​ൽ​മാ​നു​ൽ ഫാ​രി​സ്, ഫൈ​സ​ൽ വി​ല്യാ​പ്പ​ള്ളി, അ​ബ്ദു​റ​ഹ് മാ​ൻ അ​സീ​ൽ, ജെ.​പി.​കെ. തി​ക്കോ​ടി, മു​സ്ത​ഫ, യൂ​സു​ഫ് കെ.​പി, ജോ​ബി ജോ​സ്, സു​രേ​ഷ് മ​ണ്ടോ​ടി, ഹ​സീ​ബ് അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

ഇ.​കെ. സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ജ​മാ​ൽ ഇ​രി​ങ്ങ​ൽ സ്വാ​ഗ​ത​വും എ.​എം. ഷാ​ന​വാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Online Meeting
News Summary - With Media One: Online Meeting
Next Story