Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘വിസ്‌ഡം സ്റ്റുഡന്റസ്- ടീൻ സ്പേസ്’ - ഒക്ടോബർ 2ന്

text_fields
bookmark_border
‘വിസ്‌ഡം സ്റ്റുഡന്റസ്- ടീൻ സ്പേസ്’ - ഒക്ടോബർ 2ന്
cancel
camera_alt

ഹിദ്ദ് അൽ ഹിദായ സെന്ററിൽ നടന്ന യോഗത്തിൽനിന്ന്

മനാമ: വളർന്നു വരുന്ന വിദ്യാർത്ഥി സമൂഹത്തിന് മത വിജ്ഞാനത്തിലധിഷ്ഠിതമായ ദിശാബോധം നൽകുന്നതിന്റെ ഭാഗമായി വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്റർ, മനാമ കെ.എം.സി.സി. ഹാളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന "ടീൻ സ്പേസ്" ഈ വരുന്ന ഒക്ടോബർ 2 വെള്ളിയാഴ്ച്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ലഹരിയിലേക്കും മത നിരാസത്തിലേക്കും വഴുതി മാറുന്ന യുവതക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകേണ്ടതിന്റെ പ്രാധാന്യം സ്വാലിഹ് അൽ ഹികമി സദസ്സിനെ ഓർമ്മിപ്പിച്ചു.

ഹിദ്ദ് അൽ ഹിദായ സെന്ററിൽ നടന്ന യോഗത്തിന് അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവാർനെസ്സ് സെന്റർ മലയാള വിഭാഗം ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് ടി.പി. അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. വിവിധ യൂണിറ്റുകളിലായി അൽ മന്നാഇ സെന്റർ നടത്തിവരുന്ന മദ്രസ്സകളുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ‘മദ്രസ്സയുടെ നാൾ വഴികൾ’ എന്ന വിഷയം ഓർഗനൈസിങ് സെക്രട്ടറി ബിനു ഇസ്മായിൽ അവതരിപ്പിച്ചു.

ഒക്ടോബറിൽ നടക്കുന്ന മദ്രസ്സ വിദ്യാർത്ഥികളുടെ സംഗമത്തിന്റെ വിശദവിവരങ്ങൾ എജുക്കേഷൻ സെക്രട്ടറി സാദിഖ് ബിൻ യഹ്യ പങ്കുവെച്ചു.

ഒക്ടോബർ അവസാനം നടക്കുന്ന ‘ഫാമിലി കോൺഫറൻസ്’ വിജയമാക്കാൻ ഓരോ അംഗങ്ങളും പരമാവധി പ്രയത്നിക്കണമെന്ന് വൈസ് പ്രസിഡന്‍റ് സി.എം. അബ്ദു ലത്വീഫ് അംഗങ്ങളെ ഓർമ്മിപ്പിച്ചു. സയ്യദ് മുഹമ്മദ് ഹംറാസിന്റെ ഉൽബോധനത്തോടെ യോഗം സമാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Wisdom Students – Teen Space’ on October 2
Next Story