വിസ്ഡം ‘എൻറിച്ച് എക്സാം ഓറിയന്റേഷൻ ക്യാമ്പ്’ സംഘടിപ്പിച്ചു
text_fieldsവിസ്ഡം സംഘടിപ്പിച്ച ‘എൻറിച്ച് എക്സാം ഓറിയന്റേഷൻ ക്യാമ്പ്’
മനാമ: കൗമാരക്കാരിലും യുവാക്കളിലും പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും സംശയങ്ങളും ദൂരീകരിച്ച് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാൻ സഹായിക്കുന്നതിനുമായി അൽ മന്നാഇ കമ്യൂണിറ്റീസ് അവയർനസ് സെന്ററിന്റെ കീഴിൽ വിസ്ഡം സ്റ്റുഡന്റ്സ് ‘എൻറിച്ച് എക്സാം പോയന്റർ’ എന്ന പേരിൽ എക്സാം ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം 3.30 മുതൽ 5.30 വരെ ഹൂറയിലെ റയ്യാൻ സ്റ്റഡി സെന്ററിൽ വെച്ച് നടന്ന ക്യാമ്പിന് റയ്യാൻ സ്റ്റഡി സെൻറർ ഹെഡ് ഓഫ് പ്രിൻസിപ്പൽസ് അബ്ദുല്ലത്വീഫ് ചാലിയവും സ്കൂൾ ഓഫ് ഖുർആൻ അസി. ഡയറക്ടർ ആയിരുന്ന വസീം അഹ്മദ് അൽ ഹികമിയും നേതൃത്വം നൽകി. രണ്ട് സെഷനുകളിലായി നടന്ന പരിപാടിയിൽ പരീക്ഷക്ക് ഫലപ്രദമായി തയാറെടുക്കാനുള്ള മാർഗങ്ങൾ, പഠനത്തിന്റെ യഥാർഥ ലക്ഷ്യം തിരിച്ചറിയൽ തുടങ്ങിയ കാര്യങ്ങൾ വളരെ ശാസ്ത്രീയമായിത്തന്നെ കുട്ടികൾക്ക് വിവരിച്ചു നൽകി. പരീക്ഷാ കാലഘട്ടത്തിൽതന്നെ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത് കുട്ടികൾക്ക് ഏറെ സഹായകരമായി.
നിർഭയരായി പരീക്ഷയെ നേരിടാനുള്ള വിവിധ മാർഗങ്ങൾ അവരുടെ ആത്മവിശ്വാസം വളർത്താൻ ഉതകുന്നവയായിരുന്നു. സ്വാലിഹ് അൽ ഹികമി മോഡറേറ്റർ ആയ പ്രോഗ്രാം വിസ്ഡം സ്റ്റുഡന്റ്സ് ഭാരവാഹികളായ സഹീൻ, സാദിക്ക് ബിൻ യഹ്യ എന്നിവർ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

