വിസ്ഡം മീഡിയ വർക്ക്ഷോപ് സംഘടിപ്പിച്ചു
text_fieldsമനാമ: മുസ്ലിം രാഷ്ട്രീയ അവബോധത്തെ വർഗീയമായി ചിത്രീകരിക്കാനുള്ള നീക്കങ്ങൾ തികച്ചും അപലപനീയമാണെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസെഷൻ ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് അഭിപ്രായപ്പെട്ടു. വിസ്ഡം മീഡിയ വിങ് ഓൺ ലൈനായി സംഘടിപ്പിച്ച വർക്ക് ഷോപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ഭൂരിപക്ഷ കേന്ദ്രങ്ങളിൽ നടക്കുന്ന എല്ലാ വിധത്തിലുള്ള പുരോഗമനങ്ങളെയും, സാമൂഹിക മുന്നേറ്റങ്ങളെയും സാമുദായികമായി മാത്രം സമീപിക്കുന്നതും വിമർശിക്കുന്നതും അങ്ങേയറ്റം അപലപനീയമാണ്. പൗരന് ലഭിക്കുന്ന ജനാധിപത്യാവകാശങ്ങൾ വിനിയോഗിക്കുന്നതുപോലും വർഗീയമായും സാമുദായികമായും ചിത്രീകരിക്കുന്നത് പൊറുപ്പിക്കാനാവില്ല.
ഭരണ വീഴ്ചയും അഴിമതിയും പുറത്തുകൊണ്ടുവരുന്ന മാധ്യമ പ്രവർത്തകർക്കെതിരെ നടക്കുന്ന അനാവശ്യ വേട്ട അവസാനിപ്പിക്കണമെന്നും ജനാധിപത്യ സമൂഹത്തിന്റെ നിലനിൽപിനെത്തന്നെ ബാധിക്കുന്ന വിഷയമാണെന്നും സമൂഹം ഗൗരവമായി കാണണമെന്നും മീഡിയാ വർക്ക് ഷോപ് അഭിപ്രായപ്പെട്ടു.
സി.പി. സലീം, നേർപഥം എഡിറ്റർ ഉസ്മാൻ പാലക്കാഴി, സലാം സുറുമ, പി.കെ മുഹമ്മദ് കുട്ടി (സൗദി അറേബ്യ), ഷമീം ചങ്ങനാശ്ശേരി (ദുബൈ), എൻ.കെ അബ്ദുൽ സലാം (കുവൈത്ത്), ഹുസ്നി (ഒമാൻ), അബ്ദുൽ വഹാബ് (ഖത്തർ), റഷീദ് മാഹി (ബഹ്റൈൻ) എന്നിവർ സംസാരിച്ചു. ഡോ. കെ. മുഹമ്മദ് ഷഹീർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

