‘യുവത്വം നിർവചിക്കപ്പെടുന്നു’ പ്രചാരണ സമ്മേളനം ശ്രദ്ധേയമായി
text_fieldsമനാമ: ‘യുവത്വം നിർവചിക്കപ്പെടുന്നു‘ എന്ന വിഷയത്തെ ആസ്പദമാക്കി വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ മലപ്പുറത്ത് നടന്ന യൂത്ത് കോൺഫറൻസിന്റെ പ്രചരണാർഥം റയ്യാൻ സെന്ററിൽ നടന്ന സമ്മേളനം അംഗങ്ങളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സെന്റർ ജനറൽ സെക്രട്ടറി രിസാലുദ്ദീൻ അധ്യക്ഷതവഹിച്ചു.
‘ജീവിതം അടയാളപ്പെടുത്തുക’ എന്ന വിഷയത്തെ അധികരിച്ച് സാദിഖ് ബിൻ യഹ്യ, ‘ചരിത്രത്തിലെ യുവാക്കൾ’ എന്ന വിഷയത്തിൽ സമീർ ഫാറൂഖി, ‘യുവത്വം നിർവചിക്കപ്പെടുന്നു’ എന്ന വിഷയത്തെ ആസ്പദമാക്കി ശഫീഖ് സ്വലാഹി എന്നിവർ സംസാരിച്ചു. ആധുനികതയുടെ അതിപ്രസരത്തിൽ സർവ മേഖലകളിലുമുള്ള യുവാക്കൾ നേരിടുന്ന മൂല്യച്യുതി അതിന്റെ പാരമ്യത്തിലാണെന്ന് യോഗം വിലയിരുത്തി. പ്രപഞ്ചനാഥന്റെ അധ്യാപനങ്ങളിലേക്കുള്ള ഒരു തിരിച്ചുപോക്ക് മാത്രമേ ഇതിനൊരു പരിഹാരമുള്ളൂ എന്നും അതിന് യുവാക്കൾ വർധിതവീര്യത്തോടെ മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു. യഹ്യ സി.ടി, ബിനു ഇസ്മാഈൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സി.എം. അബ്ദു ലത്വീഫ് സ്വാഗതവും സുഹാദ് ബിൻ സുബൈർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

