വിസ്ഡം കുടുംബ സംഗമം ഇന്നു രാത്രി
text_fieldsമനാമ: അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനസ് സെന്റർ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ വിസ്ഡം ബഹ്റൈൻ ചാപ്റ്റർ റിഫ സോൺ നടത്തിവരുന്ന പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നു രാത്രി ഫാമിലി എവേക്കനിങ് കോൺഫറൻസ് - കുടുംബ സംഗമം- റിഫ അബ്ദുല്ല സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വൈകീട്ട് ഏഴിന് ആരംഭിക്കുന്ന പരിപാടിയിൽ ‘വേരറിഞ്ഞു വളരണം’ എന്ന വിഷയത്തെ ആസ്പദമാക്കി ഇബ്രാഹിം അൽ ഹികമി, ‘വീടകം: സ്നേഹം തളിർക്കുന്നിടം’ എന്ന വിഷയത്തെ അധികരിച്ച് സജ്ജാദ് ബിൻ അബ്ദു റസാഖ് എന്നിവരുടെ പ്രഭാഷണം ഉണ്ടായിരിക്കും .സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അറിയിപ്പിൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

