Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപടവ് കുടുംബവേദിയുടെ...

പടവ് കുടുംബവേദിയുടെ ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
പടവ് കുടുംബവേദിയുടെ ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു
cancel
camera_alt

ഒന്നാം സ്ഥാനം: ഹാഫിസ് റഹ്‌മാൻ, രണ്ടാം സ്ഥാനം: ആദിഷ് രാകേഷ്, മൂന്നാം സ്ഥാനം: സോയ അഹ്‌മദ്‌

, ഒന്നാം സ്ഥാനം: ആയുഷ് രാജേഷ്, രണ്ടാം സ്ഥാനം: ഫാത്തിമ അനസ്, മൂന്നാം സ്ഥാനം: നാദാ ഫാത്തിമ

മനാമ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പടവ് കുടുംബവേദി സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കുട്ടികളിൽ ദേശസ്നേഹവും ദേശീയബോധവും വളർത്തുന്നതിനും ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം, പൈതൃകം, സംസ്കാരം, ദേശീയ മൂല്യങ്ങൾ, മഹത്തായ ദേശീയ നേതാക്കളുടെ സംഭാവനകൾ എന്നിവയെക്കുറിച്ച് കൂടുതൽ അറിവും അവബോധവും സൃഷ്ടിക്കുന്നതിനുമാണ് മത്സരം സംഘടിപ്പിച്ചത്.

പടവ് കുടുംബവേദി പ്രസിഡന്റ് സുനിൽ ബാബു, സെക്രട്ടറി മുസ്തഫ പട്ടാമ്പി, രക്ഷാധികാരി ഉമ്മർ പാനായിക്കുളം, എന്നിവർ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.

സീനിയർ വിഭാഗം

ഒന്നാം സ്ഥാനം: ഹാഫിസ് റഹ്‌മാൻ, രണ്ടാം സ്ഥാനം: ആദിഷ് രാകേഷ്മൂ, ന്നാം സ്ഥാനം: സോയ അഹ്‌മദ്‌. ജഡ്ജസിന്റെ പ്രത്യേക പുരസ്കാരം: മുഹമ്മദ് സാബിത് മന്ഹ അഷ്‌റഫ്‌ എന്നിവർ കരസ്ഥമാക്കി.

ജൂനിയർ വിഭാഗം. ഒന്നാം സ്ഥാനം: ആയുഷ് രാജേഷ്, രണ്ടാം സ്ഥാനം: ഫാത്തിമ അനസ്, മൂന്നാം സ്ഥാനം: നാദാ ഫാത്തിമ. ജഡ്ജസിന്റെ പ്രത്യേക പുരസ്കാരം: മുഹമ്മദ് ഇസാൻ, ആയിഷ ഫാത്തിമ എന്നിവർ കരസ്ഥമാക്കി. മത്സരത്തിന്റെ വിധികർത്താക്കളായി ഈ. എ. സലീം, നിസാർ കൊല്ലം, സഹൽ തൊടുപുഴ എന്നിവർ പ്രവർത്തിച്ചു. മത്സരത്തിൽ പങ്കെടുത്ത കുട്ടികളുടെ മികച്ച പ്രകടനത്തെ വിധികർത്താക്കൾ പ്രത്യേകം അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:competitionPadav KudumbavediOnline Speech Contest
News Summary - Winners of Padav Kudumbavedi's online speech competition announced
Next Story